ശിവഗിരി : 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി മലബാർ മേഖലയിൽ നിന്നുള്ള ജ്യോതി പ്രയാണയാത്ര കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും 26ന് ശിവഗിരിയിലേക്ക് തിരിക്കും. തലശേരി ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, കണ്ണൂർ ശ്രീസുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ഓരോ വർഷവും മാറിമാറിയാണ് ജ്യോതിപ്രയാണം. 26ന് രാവിലെ 6.30ന് വാഹനപൂജയെ തുടർന്ന് 7ന് പ്രയാണം ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട്, മലപ്പുറം, തൃശൂർ എറണാകുളം ആലപ്പുഴ, കൊല്ലം ജില്ലകൾ പിന്നിട്ട് 29 ന് വൈകിട്ട് 5ന് ശിവഗിരിയിൽ സമാപിക്കും.
പ്രാഥമിക സാഹിത്യമത്സരങ്ങൾ സമാപിച്ചു
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള പ്രാഥമികതല സാഹിത്യമത്സരങ്ങൾ സമാപിച്ചു. സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ 23, 24, 25 തീയതികളിൽ നടക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.
ഏഴ് റവന്യു ഡിവിഷനുകളിൽ പുതിയ സബ് കളക്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് റവന്യുഡിവിഷനുകളിൽ പുതിയ സബ്കളക്ടർമാരെ നിയമിച്ച് പൊതുഭരണവകുപ്പ് ഉത്തരവായി. മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയ 2021 ഐ.എ.എസ് ബാച്ചുകാരെയാണ് നിയമിച്ചിട്ടുള്ളത്.
മീര.കെ (ഫോർട്ട് കൊച്ചി), മിഥുൻപ്രേംരാജ് (ഒറ്റപ്പാലം), സമീർകിഷൻ(ആലപ്പുഴ), മൈസൽ സാഗർ ഭരത്(മാനന്തവാടി), ജയകൃഷ്ണൻ വി.എം (ദേവികുളം), ഹർഷിൽ ആർ. മീന (കോഴിക്കോട്), രഞ്ജിത്ത് ഡി(പെരുന്തൽമണ്ണ) എന്നിവരെയാണ് നിയമിച്ചിട്ടുള്ളത്. നിലവിൽ ഈ റവന്യു ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന സബ് കളക്ടർമാർക്ക് പുതിയ ചുമതല നൽകും.
തിരൂർ സബ്കളക്ടർ സച്ചിൻ കുമാർ യാദവിന് പുതുതായി രൂപീകരിച്ച മലപ്പുറം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണറുടെ പൂർണ അധികച്ചുമതല കൂടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |