കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവ് ലഭിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള വിധിയിലാണ് വിചാരണക്കോടതി പ്രതികൂല പരാമർശങ്ങൾ നടത്തിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾക്ക് ആധികാരികതയില്ലെന്നായിരുന്നു സെഷൻസ് കോടതി നിരീക്ഷണം. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിക്കാമെന്നും ദിലീപിന്റെ വാദം കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |