SignIn
Kerala Kaumudi Online
Sunday, 06 October 2024 4.43 PM IST

'പ്രിയങ്ക ചോപ്രയാണെന്നാ വിചാരം, ഇതിലും നല്ലത് തുണി ഇല്ലാതെ വരുന്നതായിരുന്നു'; സാനിയയ്ക്ക് നേരെ അധിക്ഷേപം

Increase Font Size Decrease Font Size Print Page
sania-iyyappan

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. കൂടുകലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും യാത്ര വിശേഷങ്ങളും പങ്കുവയ്ക്കുന്ന സാനിയയ്ക്ക് നേരെ സോഷ്യൽ മീഡിയയിലെ സദാചാരവാദികളും രംഗത്തെത്താറുണ്ട്. സാനിയ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപകരമായ കമന്റുകളും ഇത്തരക്കാർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ചില മോശം കമന്റുകൾക്കൊക്കെ സാനിയ ചുട്ടമറുപടിയും നൽകാൻ മടിക്കാറില്ല.

ഇപ്പോഴിതാ സാനിയ പങ്കുവച്ച ഏറ്റവും പുതിയ പരസ്യ ചിത്രത്തിനെതിരെയും സദാചാരവാദികൾ അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഗ്ലാമറസ് ലോംഗ് ഗൗൺ ധരിച്ച സാനിയ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇവരെ ചൊടിപ്പിച്ചത്. അശ്ലീല കമന്റുകളും അധിക്ഷേപ കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ആരെ കാണിക്കാനാണെന്നാണ് പലരും കമന്റായി ചോദിക്കുന്നത്. എന്നാൽ ചിലർ സാനിയയെ അഭിനന്ദിച്ചും പിന്തുണയുമായും എത്തുന്നുണ്ട്.

'ഇതിന് ഒരു കീറാത്ത ഡ്രസ്സ് വാങ്ങികൊടുക്കാൻ ഇവിടെ ആരും ഇല്ലേ', 'ഇതിലും നല്ലത് തുണി ഇല്ലാതെ വരുന്നതായിരുന്നു', 'ഒരുത്തൻ സെൽഫി എടുക്കാൻ വന്നപ്പോ എന്തൊക്കെ കോപ്രായങ്ങൾ ആയിരുന്നു ഇതൊക്കെ കാണുമ്പോഴാണ്', 'പറമ്പിൽ ഒന്നും ഒരു പൂച്ച പോലും ഇല്ല പിന്ന ആരേയ ഈ കൈകാണിക്കുന്നത്, അതുപോലെ പെരുന്നാളിന അറക്കാൻ വച്ച അഞ്ച് ആറ് പോത്തുകൾ ചുറ്റിലും', പ്രിയങ്ക ചോപ്രയാണെന്നാ വിചാരം'- തുടങ്ങിയ അധിക്ഷേപകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ ചിലർ സാനിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. 'എത്രയൊക്കെ ആയിട്ടും ആരുടെയും അസൂയ മാറുന്നില്ലല്ലോ. അവൾ മുന്നോട്ട് തന്നെയാണ് താനും. ഇത്രയധികം ഈ കുട്ടിയെ വെറുക്കാനുള്ള കാരണം എന്താന്ന് ചോദിച്ചാൽ, കരണമൊന്നുല്ല, പക്ഷെ ഇഷ്ടമല്ല, കാണുന്നത് കലിയാണ്. ഇതൊരു പ്രത്യേകതരം അസുഖം തന്നെ'- ഒരാൾ സാനിയയെ പിന്തുണച്ചുകൊണ്ട് കമന്റായി കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANIA IYYAPPAN, SANIA IYYAPPAN NEWS, SANIA IYYAPPAN PHOTOS, SANIA IYYAPPAN LATEST NEWS MALAYALAM, MALAYALAM NEWS, CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.