കൊച്ചി: കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ക്രൈസ്തവർ തഴയപ്പെടുന്നതായി കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) സമ്മേളനം.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പൂർണമായി പരസ്യപ്പെടുത്തണമെന്നും കമ്മിഷന്റെ നിർദ്ദേശങ്ങളിൽ സഭകളുമായി ചർച്ച ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളസഭാ നവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 'യുവജന വർഷമായി" ആചരിക്കും. ഇടവകകൾ കാർബൺ ന്യൂട്രൽ ആക്കും. ഓരോ ഇടവകയും ഗ്രീൻ ഓഡിറ്റിംഗ് നടത്തി പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കണം.
കൃഷിയും സമാധാനവും നശിപ്പിക്കുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടതായി കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |