ന്യൂഡൽഹി: വേദന സംഹാരി മെഫ്‌താൾ ഉപയോഗത്തിൽ ജാഗ്രത നിർദ്ദേശിച്ച് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐ.പി.സി). മരുന്ന് ആന്തരിക അവയവങ്ങളെ ബാധിക്കുന്ന തരത്തിൽ അലർജിക്ക് കാരണമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്.
ആർത്തവ വേദന, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡിസ്‌മനോറിയ, വീക്കം, പനി, പല്ലുവേദന തുടങ്ങിയ അസുഖങ്ങൾക്ക് മെഫെനാമിക് ആസിഡ് അടങ്ങിയ മെഹ്‌താൾ ഡോക്‌ടർമാർ നിർദ്ദേശിക്കാറുണ്ട്. ആരോഗ്യ വിദഗ്ദ്ധരും രോഗികളും ഉപഭോക്താക്കളും ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും പ്രതികൂല പ്രതികരണങ്ങളുണ്ടായാൽ www.ipc.gov.in എന്ന വെബ്‌സൈറ്റു വഴിയോ, എ.ഡി.ആർ പി.വി.പി.ഐ ആപ്പിലൂടെയോ അറിയിക്കണമെന്നും ഐ.പി.സി പറയുന്നു. ഹെൽപ്പ് ലൈൻ നമ്പർ. 1800-180-3024.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |