ന്യൂഡൽഹി :രാജ്യാന്തര വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി മുല്ലപ്പെരിയാർ ഡാമിൽ ഉടൻ സുരക്ഷാ പരിശോധന നടത്തണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.നിഷ്പക്ഷമായ അന്വേഷണത്തിന് മേൽനോട്ട സമിതി ചെയർമാന് നിർദ്ദേശം നൽകണമെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് അഭിഭാഷകൻ ജി. പ്രകാശ് മുഖേന സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ പറയുന്നു.. വിഷയം ജനുവരി മൂന്നാം വാരം സുപ്രീംകോടതി പരിഗണിച്ചേക്കും.
ഐക്യരാഷ്ട്രസഭയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ പഴക്കമുള്ള ആറു ഡാമുകളിലൊന്ന് മുല്ലപ്പെരിയാറാണ്. സെപ്തംബറിൽ ലിബിയയിലെ രണ്ടു അണക്കെട്ടുകൾ തകർന്നപ്പോൾ 11000ൽപ്പരം പേർ മരിച്ചു. ന്യൂയോർക്ക് ടൈംസിൽ സെപ്തംബർ 17ന് വന്ന റിപ്പോർട്ടിൽ, ഭീഷണി നേരിടുന്ന ഡാമുകളിലൊന്ന് മുല്ലപ്പെരിയാറാണ്. പഴക്കമുള്ള ഡാമുകളുടെ കാര്യത്തിലെ ആശങ്ക വ്യക്തമാക്കുന്ന വാർത്ത ബിസിനസ് സ്റ്റാൻഡേർഡിലും വന്നിരുന്നു.
128 വർഷം പഴക്കമുള്ള അണക്കെട്ട്
തമിഴ്നാടിന് വെള്ളം നൽകുന്നതിലല്ല, സുരക്ഷയിലാണ് ആശങ്ക.
ഒടുവിലത്തെ സുരക്ഷാ വിലയിരുത്തൽ 2011ൽ
മേഖലയിലെ കനത്ത മഴ, കേരളത്തിലെ പ്രളയങ്ങൾ എന്നിവ കണക്കിലെടുക്കണം
2022 ഏപ്രിൽ എട്ടിന് സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി മേൽനോട്ട സമിതി സുപ്രീം കോടതി പുന:സംഘടിപ്പിച്ചു
സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |