കൊച്ചി: ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്തിന് സമീപമുളള കക്കാട് സ്വദേശിയായ ബേബി, ഭാര്യ സ്മിത തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നഴ്സിംഗ് വിദ്യാർത്ഥികളാണ്.
ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയോടെ പെൺകുട്ടികളിലൊരാൾ അയൽവാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബേബി മുൻപ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബകലഹം കാരണമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്മിതയെയും മക്കളെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വീടിന്റെ ഭിത്തിയിൽ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ഇത്തരമൊരു കൃത്യത്തിന് കാരണമായതെന്നാണ് ഭിത്തിയിൽ എഴുതിയിരുന്നത്. വെട്ടേറ്റ സ്മിത തൽക്ഷണം മരിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |