ഗോവ : പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച രാഷ്ട്രതന്ത്രജ്ഞനാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ഗോവ രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ' മൻ കി ബാത്ത് ' പ്രസംഗങ്ങളുടെ മലയാള സംക്ഷിപ്തം' മൻ കി ബാത്ത്, അമൃതമാനസം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ രാഷ്ട്രീയക്കാരുടെ പ്രവർത്തനങ്ങൾ അധികാരം കേന്ദ്രീകരിച്ചാണ്. എന്നാൽ ഒരു രാഷ്ട്രതന്ത്രജ്ഞൻ രാഷ്ട്രത്തെയും വരും തലമുറകളെയും മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു. അതാണ് ജനപക്ഷ രാഷ്ട്രീയം. മൻ കി ബാത്തിലെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ ജനപക്ഷ രാഷ്ട്രീയക്കാരനായ,സൂക്ഷ്മദൃക്കായ ഒരു രാഷ്ട്രതന്ത്രജ്ഞനെയാണ് കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.കെ.വി. സുഭാഷ് തന്ത്രി ഗുരുനാഥൻ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ സമദ് നരിപ്പറ്റ, മുരളി ബ്രാൻഡ് മാനേജിംഗ് പാർട്ണർ അരീക്കൽ അക്ഷയ് മുരളി , ജി.ഐ.ടി.ഡി ആൻഡ് സുസൃത ആയുർവേദ ഹെൽത്ത് സോലൂഷൻ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ.എൽ, തീയോചൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റോയി.പി തീയോചൻ എന്നിവരെ ഗവർണർ മെമെന്റോ നൽകി ആദരിച്ചു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ സ്വാഗതവും കൗമുദി ടി.വി നോർത്ത് സോൺ ഹെഡ് രജീഷ് കെ.വി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |