SignIn
Kerala Kaumudi Online
Friday, 09 January 2026 10.18 AM IST

"ഇങ്ങനെയൊരു ബിജുക്കുട്ടനെയായിരുന്നില്ല നമ്മൾ മനസിൽ കണ്ടിരുന്നത്"; നടനെതിരെ പരാതിയുമായി സംവിധായകൻ

Increase Font Size Decrease Font Size Print Page
biju-kuttan

നടൻ ബിജുക്കുട്ടനെതിരെ ആരോപണവുമായി 'കള്ളന്മാരുടെ വീട്' സിനിമയുടെ സംവിധായകൻ ഹുസൈൻ അറോണി. ചിത്രത്തിൽ അഭിനയിക്കാനും പ്രമോഷനുമായി മുൻകൂറായി പണം വാങ്ങിയെന്നും എന്നാൽ പ്രമോഷന് സഹകരിക്കുന്നില്ലെന്നുമാണ് പരാതി.

കൃത്യമായി പ്രമോഷൻ കൊടുത്തില്ലെങ്കിൽ പടം പ്രേക്ഷകർ സ്വീകരിക്കുന്നത് പ്രയാസകരമാണെന്ന് അദ്ദേഹം പറയുന്നു. ഡിസംബർ പതിനഞ്ചിനായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ബിജുക്കുട്ടൻ മാറി നിന്നതിനാൽ പ്രമോഷൻ നടത്താനായില്ല. ഷൂട്ടിംഗ് കഴിയും മുമ്പേ മുഴുവൻ പൈസയും വാങ്ങിപ്പോയതാണ്. ഇങ്ങനെയൊരു ബിജുക്കുട്ടനെയായിരുന്നില്ല നമ്മൾ മനസിൽ കണ്ടിരുന്നതെന്നും ഇപ്പോൾ ടിവിയിൽ ബിജുക്കുട്ടന്റെ പ്രവൃത്തികൾ കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.


' ബിജുക്കുട്ടൻ ഒരു മുഴുനീളെ കഥാപാത്രമാണ്. ആ ആറ് നായകന്മാരിലെ മെയിൻ കഥാപാത്രം. അവരുണ്ടെങ്കിലേ ഇവർക്ക് പ്രചോദനം എന്ന രീതിയിൽ ബൂസ്റ്റ് ചെയ്തിട്ടുണ്ട്. പുള്ളിക്ക് അത് മനസിലായിട്ടില്ല. മനസിലാകണമെങ്കിൽ ഒന്നുകിൽ എന്റെ സംഭാഷണം കേൾക്കണം. അല്ലെങ്കിൽ പുള്ളി സിനിമ കാണണം. സിനിമ കാണാൻ വിളിച്ചിട്ടുപോലും പുള്ളി വന്നിട്ടില്ല.

സഹകരിക്കാത്തതിന്റെ വിഷമം ഞങ്ങളുടെ മുഖത്ത് നിങ്ങൾക്ക് കാണാം. ഇപ്പോൾ ഞങ്ങളുടെ പ്രമോഷന്റെ ഏറ്റവും വലിയ സ്റ്റാർ എന്നുപറയുന്നത് വിനീഷേട്ടനെ പോലുള്ളവരാണ്. ഞങ്ങളെപ്പോലുള്ള സാധാരണക്കാർ സിനിമയിലോട്ട് കേറി വരുമ്പോൾ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. സപ്പോർട്ട് ചെയ്യേണ്ട ആളുകൾ എന്തുകൊണ്ടാണ് പിന്മാറിയതെന്ന് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. അവർ തുറന്നുപറയണം. നസീർ ഇക്കയൊക്കെ സഹകരിക്കാമെന്ന് പറഞ്ഞതാണ്. പിന്നെ ലാസ്റ്റ് വിളിക്കുമ്പോൾ ഫോൺ എടുക്കാതായി. ചിലപ്പോൾ തിരക്കോ കാര്യങ്ങളൊക്കെ ഉണ്ടാകാം. പക്ഷേ സാധാരണ ഒരു വോയിസ് ഒക്കെയിട്ട് റിപ്ലൈ തരുന്നയാളാണ്. ഇപ്പോൾ അതുപോലുമില്ല. അതിന് എന്തെങ്കിലും കാരണം കാണുമെന്ന് ഞങ്ങൾ വിചാരിക്കുന്നുണ്ട്. തെറ്റിദ്ധാരണയാണെങ്കിൽ ക്ഷമിക്കുക. അത്രയേയുള്ളൂ.

ബിജുക്കുട്ടൻ ചേട്ടനെപ്പോലുള്ളയാളുകളെ ഒരു മണിക്കൂർ, അല്ലെങ്കിൽ അരമണിക്കൂർ ഒരു ക്യാമറയ്ക്ക് മുന്നിൽ കിട്ടിയാൽ നമുക്കത് വലിയ പ്രമോഷനാണ്. നിങ്ങളുടെ ലൊക്കേഷനിൽ വന്ന് പത്തോ പതിനഞ്ചോ മിനിട്ട് പ്രമോഷന്റെ ഷൂട്ട് ചെയ്‌തോളാമെന്ന് പറഞ്ഞു. അതുമല്ലെങ്കിൽ നിങ്ങളുടെ സ്വന്തം മൊബൈലിൽ ഒരു വീഡിയോയെടുത്ത് ഞങ്ങൾക്ക് അയച്ചുതന്നാലും മതി. ഒന്നും ചെയ്തുതരുന്നില്ലെങ്കിൽ നമ്മളോട് വ്യക്തിപരമായി എന്തെങ്കിലും അസ്വസ്ഥതയുള്ളതായിട്ടാണ് ഞങ്ങൾക്ക് ഫീൽ ചെയ്യുന്നത്.'-സംവിധായകൻ പറഞ്ഞു.

TAGS: BIJU KUTTAN, KALLANMARUDE VEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY