നടിയും അവതാരകയുമായ സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേംജേക്കബാണ് വരൻ. ബീച്ച് സൈഡിൽ നടന്ന വിവാഹചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. . ' ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു' എന്ന് കുറിച്ച് സ്വാസിക തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയൂ തുടങ്ങി നിരവധി പേർ വിവാഹത്തി്ൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്രേംജേക്കബിനെ പ്രപ്പോസ് ചെയ്‌തത് താൻ ആണെന്ന് അടുത്തിടെ ഒരുചാനൽ പരിപാടിയിൽ സ്വാസിക വെളിപ്പെടുത്തിയിരുന്നു. സീരിയൽ സെറ്റിൽ വച്ചാണ് പ്രേമിനെ കാണുന്നതെന്നും ഷൂട്ടിനിടെ പ്രപ്പോസ് ചെയ്യുകയായിരുന്നെന്നും സ്വാസിക പറഞ്ഞിരുന്നു.
വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസികയുടെ സിനിമാ അരങ്ങേറ്റം. റാട്ട്, കുമാരി, ഉടയോൾ, പത്താംവളവ്, ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വർണ കടുവ, കുട്ടനാടൻ മാർപ്പാപ്പ, അറ്റ് വൺസ്, ഒറീസ,സ്വർണ മത്സ്യങ്ങൾ. അയാളും ഞാനും തമ്മിൽ, ബാങ്കിംഗ് അവേഴ്സ്, മോൺസ്റ്റർ, ചതുരം, വാസന്തി തുടങ്ങിയവയാണ് സ്വാസികയുടെ പ്രധാനചിത്രങ്ങൾ. വിവേകാനന്ദൻ വൈറലാണ് സ്വാസികയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. കൂടാതെ സിീരിയലുകളിലും അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |