SignIn
Kerala Kaumudi Online
Saturday, 27 July 2024 12.57 PM IST

അരുമയെ കണ്ടെത്തിത്തരുന്നവർക്ക് 22 ലക്ഷം രൂപ പാരിതോഷികം; തിരികെ നൽകുന്നവരോട് ഒന്നും ചോദിക്കില്ലെന്ന് ഉടമയുടെ ഉറപ്പ്

dog

ദുബായ്: കാണാതായ വളർത്തുനായയെ കണ്ടെത്തിത്തരുന്നവർക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. ദുബായിലെ എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു നായയെ കാണാതായത്.

പെറ്റ് റീലൊക്കേഷൻ കമ്പനിയുടെ വാഹനത്തിൽ നിന്നാണ് നായയെ കാണാതായത്. തുടർന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ (കമ്മ്യൂണിറ്റി 214) ശനിയാഴ്ച വെകുന്നേരം 6.40 നാണ് നായയെ അവസാനമായി കണ്ടത്.

ഉടമയും കുടുംബവും 'കഡിൽസ്' എന്ന നായയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഒരു ലക്ഷം ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ പറയുന്നു.

ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവച്ചാൽ 'കഡിൽസ്' എന്ന് പേരുള്ള മറ്റൊരു നായയെ 2020ൽ ദുബായിൽവച്ച് കാണാതായിരുന്നു. ഉടമ ആയിരം ദിർഹം പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ദിവസത്തിന് ശേഷം നായയെ തിരികെ കിട്ടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, DOG MISSING, DUBAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.