SignIn
Kerala Kaumudi Online
Saturday, 27 July 2024 1.57 PM IST

'ഇത് നിർത്താൻ എത്ര പേയ്‌മെന്റ്  ചെയ്യണം'; ചോദ്യം ഉന്നയിച്ച് നടൻ ഉണ്ണി മുകുന്ദൻ

unni-mukundan

താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങളും ഗോസിപ്പും മറ്റും ഉണ്ടാകുന്നത് പതിവാണ്. പലരും അത് അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ചിലർ തക്ക മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ തനിക്കെതിരെ വന്ന ഒരു ഗോസിപ്പിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.

നടി അനുശ്രീയെയും ചേർത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു പ്രതികരണം. 'ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്ന് ക്യാപ്ഷനോടെ പോപ്പുലർ ഒപ്പീനിയൻസ് മലയാളം എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ച ശേഷമാണ് ഉണ്ണി പ്രതികരിച്ചത്. 'ഈ ടെെപ്പ് വാർത്തകൾ നിർത്താൻ ഞാൻ എത്ര പേയ്‌മെന്റ് ചെയ്യണം'. എന്നാണ് താരം പോസ്റ്റിൽ ചോദിക്കുന്നത്. ഇതിന് മുൻപും ഇരുവരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ പ്രതികരണം.

അടുത്തിടെ 'ജയ് ഗണേഷ്' എന്ന ചിത്രത്തിനെതിരെ നടന്ന ചില പ്രചരണങ്ങളിൽ പ്രതികരിച്ചും നടൻ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഉണ്ണി വിശദീകരണം നടത്തിയിരിക്കുന്നത്. അയോദ്ധ്യ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട്, ''ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട'' എന്നതരത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾക്കൊപ്പം പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയെ തകർക്കാനുള്ള ശ്രമം മാത്രമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

''റിലീസ് പോലും ആകാത്ത ഒരു സിനിമയെ മോശമായി ചിത്രീകരിക്കാൻ എത്രത്തോളം തരംതാഴാൻ കഴിയും. ജനുവരി ഒന്ന് മുതൽ ആരംഭിച്ച ഈ അധമ പ്രവർത്തി ഇപ്പോഴും തുടരുകയാണ്. ഞാൻ പറയാത്ത കാര്യങ്ങളും, വാക്കുകളും എന്റേതായി പ്രചരിപ്പിച്ച് സിനിമയെ തകർക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശ്രമം നടത്തുന്നവർ അറിയാനായി പറയുകയാണ്, നിങ്ങളുടെ പ്രവർത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകർക്കില്ല. എന്നെ അറിയാവുന്നവർ ഇത്തരത്തിൽ പ്രവർത്തിക്കില്ല. ജയ് ഗണേശ് ഏപ്രിൽ 11ന് തിയേറ്ററിലെത്തും. അപ്പോൾ, തിയേറ്ററിൽ കാണാം. ''

അതേസമയം, 'ജയ് ഗണേഷ്' ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദു സെല്‍വരാജാണ് നിര്‍വഹിക്കുന്നത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഒരു ക്രിമിനൽ വക്കീലിന്റെ വേഷമാണ് ജോമോൾക്ക്. രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജയ് ഗണേഷിൽ’ ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുക എന്നാണ് സൂചന. ഫാമിലി എന്റർടെയ്‌നർ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNNIMUKUNDAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.