വിജയ് നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് ചിത്രത്തിൽ അന്തരിച്ച തമിഴ് സൂപ്പർതാരം ക്യാപ്ടൻ വിജയകാന്തും. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ സ്ക്രീനിൽ എത്തിക്കുന്നത്. അതിനായി വിജയ് കാന്തിന്റെ കുടുംബക്കിന്റെ അനുവാദം നിർമ്മാതാക്കൾ വാങ്ങി എന്നാണ് റിപ്പോർട്ട്. ഒരു സീനിൽ വിജയ്ക്ക് ഒപ്പം വിജയ് കാന്ത് പ്രത്യക്ഷപ്പെടും.
31 വർഷം മുൻപ് വിജയ് നായകനായി പിതാവ് എസ്.എസ്. ചന്ദ്രശേഖർ സംവിധാനം ചെയ്ത സിന്ദൂരപാണ്ടി എന്ന ചിത്രത്തിലാണ് വിജയ്യും വിജയ് കാന്തും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഗോട്ടിൽ ഡീ എജിംഗ് ടെക്നോളജി ഉപയോഗിച്ച് വിജയ് ചെറുപ്പക്കാരനായി എത്തുന്നുണ്ട്.
മീനാക്ഷി ചൗധരി ആണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |