മുംബൈയിലെ ബാന്ദ്രയിൽ കടലിന് അഭിമുഖമായി 70 കോടിയുടെ ബംഗ്ളാവ് സ്വന്തമാക്കി ബോളിവുഡ് താരം രവീണ ടണ്ടൻ. നീലയ എന്നാണ് ബംഗ്ലാവിന്റെ പേര്. നീലയ എന്ന പേരിന്റെ അർത്ഥം "നീല വാസസ്ഥലം" എന്നാണ്. വീടിനകത്ത് നന്തി, ഗണേശൻ, ശിവൻ, പാർവതി എന്നിവരുടെ കൽപ്രതിമകൾ വാസ്തു ശാസ്ത്രം അനുസരിച്ച് ഒരുക്കിയിട്ടുണ്ട്. പ്രവേശന കവാടത്തിലെ നന്തി ശിൽപത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്.
മൊറോക്കൻ, ഫ്രഞ്ച്, യൂറോപ്യൻ, ദക്ഷിണേന്ത്യൻ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീടിന്റെ അകവും പുറവും ഒരുക്കിയിരിക്കുന്നത്. പരേഷ് മൈറ്റി, തോട്ട വൈകുണ്ഠം തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങൾ ചുവരുകളെ അലങ്കരിക്കുന്നു. സ്വീകരണമുറിയിൽ മാർബിൾ തറകളും ചുവന്ന ഇഷ്ടിക ചുവരുകളും ഉണ്ട്. രവീണയുടെ കിടപ്പുമുറി ഒരുക്കിയിരിക്കുന്നത് ജേഡ് പച്ച തീമിലാണ്. പുതിയ വീടിനെക്കുറിച്ച് രവീണയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു. മൊറോക്കൻ ഡിസൈനിന്റെ സങ്കീർണത എന്നെ ആകർഷിച്ചതുപോലെ, കേരളത്തിന്റെ ഉദാത്തമായ വാസ്തുവിദ്യയെയും ഞാൻ വളരെയധികം സ്നേഹിക്കുന്നു. ഗ്രാമീണത, എനിക്ക് ഇഷ്ടമാണ്. അതിനൊപ്പം, ലക്ഷ്വറി ഫിനിഷുകളുടെ ആഡംബരവും എനിക്ക് വേണമായിരുന്നു. വീടിന് എന്താണ് വേണ്ടതെന്ന് അനിലും ( ഭർത്താവ് ) എനിക്കും കൃത്യമായി അറിയാമായിരുന്നു. വീടിനെക്കുറിച്ച് ഞങ്ങളുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ആർക്കിടെക്റ്റുകളായ സാകേത് സേഥിയും ശബ്‌നം ഗുപ്തയും സഹായിച്ചു. രവീണ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |