നാലാം ഷെഡ്യൂൾ ചെന്നൈയിൽ
മോഹൻലാൽ -പൃഥ്വിരാജ് ചിത്രം എമ്പുരാൻ മൂന്നാം ഷെഡ്യൂൾ ഫെബ്രുവരി 27ന് യു.എസിൽ ആരംഭിക്കും. പത്തുദിവസത്തെ ചിത്രീകരണമാണ് യു.എസിൽ പ്ളാൻ ചെയ്യുന്നത്. മോഹൻലാൽ, പൃഥ്വിരാജ്,ഇന്ദ്രജിത്ത് തുടങ്ങിയവർ യു.എസ് ഷെഡ്യൂളിൽ ഉണ്ടാകും. യു.എകെയിൽ ആയിരുന്നു എമ്പുരാന്റെ രണ്ടാമത്തെ ഷെഡ്യൂൾ. പതിനഞ്ചുദിവസത്തെ ചിത്രീകരണമായിരുന്നു യു.കെ. ഷെഡ്യൂളിൽ. യു.എസ് ഷെഡ്യൂളിനുശേഷം ചെന്നൈയിലാണ് എമ്പുരാന്റെ തുടർ ചിത്രീകരണം. ഒരുമാസം നീണ്ട ചിത്രീകരണം ചെന്നൈ ഷെഡ്യൂളിൽ ഉണ്ടാവും. എമ്പുരാന് വേണ്ടി കൂറ്റൻ സെറ്ര് ചെന്നൈയിൽ ഒരുങ്ങിയിട്ടുണ്ട്. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ തുടങ്ങിയ താരങ്ങൾ ചെന്നൈ ഷെഡ്യൂളിൽ ഉണ്ടാകും.മുരളി ഗോപി രചന നിർവഹിക്കുന്ന എമ്പുരാന്റെ ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. അടുത്ത വർഷമേ എമ്പുരാൻ തിയേറ്രറുകളിൽ എത്തുകയുള്ളൂ. ഇതിനുശേഷമേ പൃഥ്വിരാജ് പുതിയ ചിത്രങ്ങൾ കമ്മിറ്റ് ചെയ്യൂ. ഖാലിദ് റഹ്മാൻ, നിർമ്മൽ സഹദേവ് എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജിന്റെയും ബ്ളസിയുടെയും സ്വപ്ന സിനിമ കൂടിയാണ് ആടുജീവിതം.പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവരെ നായകൻമാരാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ ആണ് മറ്രൊരു റിലീസ്. അതേസമയം മാർച്ചിൽ മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |