
32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് പദയാത്ര എന്നു പേരിട്ടു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു. പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രീകരണമാരംഭിച്ചു. ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ് , പി.ശ്രീകുമാർ, നന്ദു , അലിയാർ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. അടൂരും കെ.വി.മോഹൻ കുമാറും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷഹ്നാദ് ജലാലാണ്. മുജീബ് മജീദിന്റേതാണ് സംഗീതം. അസോസ്സിയേറ്റ് ഡയറക്ടർ - മീരാസാഹിബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ്ജ് സെബാസ്റ്റ്യൻ, എഡിറ്റർ-പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മണമ്പൂര്, മേക്കപ്പ് - റോണക്സ് സേവ്യർ, ജോർജ് സെബാസ്റ്റ്യൻ, കോസ്‌റ്റ്യൂംസ് - എസ്.ബി.സതീശൻ, സൗണ്ട് ഡിസൈൻ - കൃഷ്ണ മോഹൻ (സ്പ്ത റെക്കോർഡ് സ്), സ്റ്റിൽസ് - നവീൻ മുരളി, പബ്ലിസിറ്റി ഡിസൈൻ - ആഷിഫ് സലാം. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകുന്ന പദയാത്ര വേഫെറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |