SignIn
Kerala Kaumudi Online
Friday, 18 September 2026 5.07 AM IST

മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട്:വി.ഡി.സതീശൻ

v-d-satheesan

മലപ്പുറം: മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമല്ലെന്നും മടിയിൽ കനമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എക്സാലോജിക്കിന് എതിരായ കർണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.അന്വേഷണത്തെ ഭയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് കെ.എസ്.ഐ.ഡി.സിയെ കൊണ്ട് ലക്ഷങ്ങൾ മുടക്കി ഡൽഹിയിൽ നിന്ന് അഭിഭാഷകരെയെത്തിച്ച് ഹൈക്കോടതിയിൽ കേസ് നൽകിയത്. മകൾ കർണാടക ഹൈക്കോടതിയിലും കേസ് നൽകി.ഇത്തരം കേസുകളിൽ അന്വേഷണം ആരംഭിച്ചാൽ ഇടപെടരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്. എന്നിട്ടും തടസപ്പെടുത്താൻ ശ്രമിച്ചു. മുഖ്യമന്ത്രിക്ക് ഭയമുണ്ട്.

ഒന്നോ രണ്ടോ ആഴ്ചകൊണ്ട് നോക്കിത്തീർക്കാവുന്ന രേഖകൾ മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ളൂ. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രണ്ട് സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ കണ്ടെത്തലുമുണ്ട്. ഈ സാഹചര്യത്തിൽ എസ്.എഫ്.ഐ.ഒ എന്തിനാണ് എട്ട് മാസം അന്വേഷിക്കുന്നത്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് യു.ഡി.എഫ് സൂഷ്മതയോടെ വീക്ഷിക്കും.

അന്വേഷണം നീട്ടിക്കൊണ്ടുപോയി സർക്കാരിനും സി.പി.എമ്മിനും മേൽസമ്മർദ്ദമുണ്ടാക്കി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി -സി.പി.എം ബന്ധമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V D SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA