SignIn
Kerala Kaumudi Online
Friday, 11 September 2026 6.56 PM IST

അന്വേഷണവുമായി സഹകരിക്കണം: കെ.സുരേന്ദ്രൻ

k-surendran

തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ അന്വേഷണം നിയമപരമാണെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും എക്സാലോജിക് കമ്പനിയും ഇനിയെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായതിനാൽ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. അത് ശരിയല്ലെന്നാണ് കോടതി വിധിയിലൂടെ വ്യക്തമായത്. എസ്.എഫ്.ഐ.ഒ അന്വേഷണം തടസപ്പെടുത്താനുള്ള നീക്കം സർക്കാരിന്റെയും സി.പി.എമ്മിന്റെയും സ്ഥാപിത താത്പര്യമാണെന്ന് വ്യക്തമാക്കി. അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ട് പോകണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് സർക്കാരും പാർട്ടിയും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA