മാർച്ച് 10ന് ചിത്രീകരണം ആരംഭിക്കും
നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് നായകൻ.ഷോർട്ട് ഫിലിമുകളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധേയനായ കൃഷ്ണദാസ് മുരളി
ഒരിടത്തരം ഗ്രാമ പശ്ചാത്തലത്തിലെ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങളെ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നു. നാട്ടിലെ പൊതുകാര്യങ്ങളിൽ സജീവമായി ഇടപെടുന്ന യുവാവിന്റെ വേഷമാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.ഏറെ കൗതുകവും, രസകരവുമായ കഥാപാത്രമാണ്.സായ് കുമാർ, അഭിറാം രാധാകൃഷ്ണൻ കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ.
ബബിലൂഅജു ഛായഗ്രഹണം നിർവഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു.
എഡിറ്റിംഗ് ഷഫീഖ് വി.ബി, കലാസംവിധാനം ബാബു പിള്ള.നിർമ്മാണ നിർവഹണം ജിതേഷ് അഞ്ചുമന.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല ആണ് നിർമ്മാണം. ബ്ളെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചാണ് തോമസ് തിരുവല്ല നിർമ്മാണ രംഗത്തേക്കു വരുന്നത്. ഓട്ടം,
മ്യാവൂ, എല്ലാം ശരിയാകും, മെ ഹൂം മൂസ , പാപ്പച്ചൻ ഒളിവിലാണ് എന്നീ ചിത്രങ്ങളും നിർമ്മിച്ചു. മാർച്ച് 10ന് മാള, അന്നമനട എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും.പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |