SignIn
Kerala Kaumudi Online
Saturday, 27 July 2024 1.28 PM IST

ആരാധകർക്ക് പിറന്നാൾ സമ്മാനം,​ ബറോസ് മേയ് 16ലേക്ക് നീട്ടി

ss

മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് മേയ് 16 ലേക്ക് റിലീസ് നീട്ടി. മാർച്ച് 28ന് റിലീസ് നിശ്ചയിച്ചിരുന്നതാണ്. ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായി ബറോസ് എത്തുന്നു എന്നതാണ് പ്രത്യേകത. മേയ് 21 നാണ് മോഹൻലാലിന്റെ പിറന്നാൾ. കഴിഞ്ഞ ഡിസംബറിൽ ബറോസ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. പിന്നീട് മാർച്ച് 28 ലേക്ക് നീട്ടുകയായിരുന്നു.മാർച്ച് 28നാണ് പൃഥ്വിരാജിന്റെ ആടു ജീവിതത്തിന്റെ റിലീസ് .ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിൽ ബറോസ് മേയ് 16 ലേക്ക് നീട്ടുകയായിരുന്നു.

45 വർഷത്തെ സിനിമ ജീവിതത്തിൽ മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. കാമറയുടെ മുൻപിലും പിൻപിലും മോഹൻലാൽ ഒരുമിക്കുന്നത് ആദ്യമാണ് എന്നതിന്റെ ആവേശമാണ് ആരാധകർക്ക്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം . എഡിറ്റർ ശ്രീകർ പ്രസാദ്. സംഗീതം ലിഡിയൻ നാദസ്വരം.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ത്രിമാന ചിത്രമായ ബറോസ് നിർമ്മിക്കുന്നത്.അതേസമയം യുഎസിൽ എമ്പുരാന്റെ ലൊക്കേഷനിലാണ് മോഹൻലാൽ. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണമാണ് യുഎസിൽ. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നീ താരങ്ങളും ഈ ഷെഡ്യൂളിലുണ്ട്. യുഎസ് ഷെഡ്യൂളിലും പൃഥ്വിരാജ് കാമറയുടെ മുൻപിൽ എത്തുന്നുണ്ട്. ഇതിനുശേഷം ചെന്നൈ ഷെഡ്യൂൾ ആരംഭിക്കും. ഒരുമാസം നീണ്ടതാണ് ചെന്നൈ ഷെഡ്യൂൾ. മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ എന്നിവർ ചെന്നൈ ഷെഡ്യൂളിൽ ജോയിൻ ചെയ്യും.എമ്പുരാനുവേണ്ടി കൂറ്റൻ സെറ്റാണ് ചെന്നൈയിൽ ഒരുങ്ങിയിട്ടുള്ളത്. മോഹൻലാലിന്റെ ഭാര്യാ സഹോദരനായ സുരേഷ് ബാലാജി ആണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.