SignIn
Kerala Kaumudi Online
Sunday, 28 April 2024 12.56 AM IST

ആ അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥം ആയിരുന്നത് കൊണ്ടാവണം,​ അത് സംഭവിച്ചു,​ മമ്മൂട്ടിയെ നേരിട്ട് കണ്ട് അമ്മാളു അമ്മ, വീഡിയോ

d

തങ്ങളുടെ ആരാധനാപാത്രങ്ങളായ താരങ്ങളെ ഒരു തവണയെങ്കിലും നേരിട്ട് കാണുക എന്നത് ആരാധകരുടെ എക്കാലത്തെയും വലിയ ആഗ്രഹമാണ്,​ ഇത്തരത്തിൽ താരങ്ങളെ നേരിച്ചു കാണുന്ന ആരാധകരുടെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഊ വീഡിയോയിലെ താരം,​ അമ്മാളു അമ്മയാണ് മമ്മൂക്കയെ നേരിൽ കാണാൻ ആഗ്രഹിച്ച ആ ആരാധിക.

ഏതാനും നാളുകൾക്ക് മുൻപ് അമ്മാളു അമ്മ മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം ചില ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. വീഡിയോ വഴിയും സുഹൃത്തുക്കളിലൂടെയും മമ്മൂട്ടി ഇക്കാര്യം അറിഞ്ഞിരുന്നു. തുടർന്നാണ് അമ്മാളു അമ്മയെ നേരിൽ കാണാൻ സമയം കണ്ടെത്തിയത്. ഇതിന്റെ വീഡിയോ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു,​ ടർബോ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മമ്മൂട്ടിയെ അമ്മാളു അമ്മ നേരിൽ കണ്ടത്. കാറിൽ എത്തിയ അമ്മയെ മമ്മൂട്ടി നെഞ്ചോട് ചേർത്ത് സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം,​ മമ്മൂട്ടിയുടെ പോസ്റ്ററുകൾ സൂക്ഷിച്ച കവറുകൾ അദ്ദേഹത്തെ അവർ കാണിക്കുന്നതും വീഡിയോയിൽ ഉണ്ട്. നടി സീമ ജി. നായർ ആണ് അമ്മാളു അമ്മയെ മമ്മൂട്ടിയുടെ അടുത്തെത്തിക്കാൻ മുൻകൈയെടുത്തത്. സമ്മാനവും നൽകിയാണ് മമ്മൂട്ടി അമ്മാളു അമ്മയെ .യാത്രയാക്കിയത്.

പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു.

നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം...

സീമ ചേച്ചി ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ്‌ സീമ ചേച്ചി..

അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം.... അത് സംഭവിച്ചു.

കൈയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല.. വീഡിയോക്കൊപ്പം രമേഷ് പിഷാരടി കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.