SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

മെഡിക്കല്‍,എൻജി. മേഖലയിൽ സംവരണം അട്ടിമറിക്കാൻ സ്ഥാപനതല സംവരണം, പിന്നാക്ക-മുസ്ലീം സമുദായങ്ങളിൽ പ്രതിഷേധം കനക്കുന്നു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ,എൻജിനിയറിംഗ് പ്രവേശനത്തിൽ എഴുന്നൂറിൽപ്പരം സീറ്റുകൾ നഷ്ടപ്പടുത്തുന്ന

ഫ്ളോട്ടിംഗ് സംവരണ അട്ടിമറി നീക്കത്തിൽ നിന്ന് പിന്മാറാൻ സർക്കാർ തയ്യാറാകാത്തതിൽ പിന്നാക്ക,മുസ്ലീം സമുദായങ്ങൾക്കിടയിൽ പ്രതിഷേധം കനക്കുന്നു. മുന്നാക്ക സംവരണക്കാർക്ക് നൂറോളം സീറ്റുകൾ നഷ്ടപ്പെടാനും ഇതിടയാക്കും.

മെഡിക്കൽ,എൻജിനിയറിംഗ് പ്രവേശനത്തിൽ മെരിറ്റിലും സംവരണത്തിലും പ്രവേശനത്തിന് അർഹത ലഭിക്കുന്ന

വിദ്യാർത്ഥിക്ക് മെരിറ്റ് സീറ്റ് ലഭിക്കുന്ന കോളേജിലേക്ക് മാറാനും,ആ സംവരണ സീറ്റ് അതേ സമുദായത്തിലെ

അർഹതയുള്ള മറ്റൊരു വിദ്യാർത്ഥിക്ക് ലഭിക്കാനും സൗകര്യമൊരുക്കുന്നതാണ് ഫ്ലോട്ടിംഗ് സംവരണം. പിന്നാക്ക-മുസ്ലീം

വിഭാഗങ്ങൾക്ക് പ്രൊഫഷണൽ കോഴ്സുകളിലെ സംവരണ നഷ്ടം ഒഴിവാക്കാൻ നിയമസഭ സമിതിയുടെ

ശുപാർശ പ്രകാരമാണ് സംസ്ഥാനത്ത് 20 വ‌ർഷം മുമ്പ് ഫ്ളോട്ടിംഗ് സംവരണം ഏർപ്പെടുത്തിയത്.

2023ൽ സർക്കാർ മേഖലയിൽ എം.ബി,ബി.എസിന് 174 പേർക്കും.എൻജിനിയറിംഗിന് 573 പേർക്കുമാണ് ഇതു വഴി

സംവരണ സീറ്റുകളിൽ പ്രവേശനം ലഭിച്ചത്.

വരുന്ന അദ്ധ്യയന വർഷം മുതൽ സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ നിലവിലെ ഫ്ലോട്ടിംഗ് സംവരണം

നിറുത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും,പകരം സ്ഥാപനതല സംവരണം നടപ്പാക്കുന്നതിന് പുതിയ പ്രോസ്പ്ക്ടസിൽ

ഭേദഗതി വരുത്തണമെന്നും നിർദ്ദേശിച്ച് സംസ്ഥാന എൻട്രൻസ് കമ്മിഷണർക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി

നൽകിയ കത്താണ് വിവാദമായത് .സർക്കാർ ഉത്തരവിറക്കുന്നതോടെ, ഇത് നടപ്പാക്കാനാണ് നീക്കം.സ്ഥാപനതല സംവരണം വന്നാൽ, കോളേജ് തലത്തിലുള്ള സംവരണ സീറ്റ് മാറ്റം നടക്കാതാവും.

മുഖ്യമന്ത്രി റിപ്പോർട്ട് തേടി

ഫ്ളോട്ടിംഗ് സംവരണ അട്ടിമറി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട്

അന്വേഷണ റിപ്പോർട്ട് തേടി. ഫ്ളോട്ടിംഗ് സംവരണം നിറുത്തലാക്കിയാൽ പിന്നാക്ക- മുസ്ലീം വിഭാഗങ്ങൾക്ക് എഴുന്നൂറിൽപ്പരം മെഡിക്കൽ,എൻജിനിയറിംഗ് സംവരണ സീറ്റ് നഷ്ടപ്പെടുമെന്ന കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്

മുഖ്യമന്ത്രിയുടെ ഇടപെടൽ.2019ൽ ഉദ്യോഗസ്ഥ ലോബിയുടെ സംവരണ അട്ടിമറി നീക്കം അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി

ശ്രദ്ധയിൽപ്പടുത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞിരുന്നു.

2023ൽ ഫ്ലോട്ടിംഗ്

സംവരണം ലഭിച്ചവർ-

സംവരണ വിഭാഗം - എം.ബി.ബി.എസ് - എൻജി,

ഈഴവ - 55 - 192

മുസ്ലീം - 53 - 192

പിന്നാക്ക ഹിന്ദു - 19 - 55

മുന്നാക്ക വിഭാഗം - 16 - 79

ലാറ്റിൻ ക്രിസ്ത്യൻ - 16 - 9

വിശ്വകർമ - 11 - 32

പിന്നാക്ക ക്രിസ്ത്യൻ - 3 - 9

എസ്.സി - 1 - 1

ധീവര - 0 - 1

TAGS: ENG MED ENTRANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY