മുംബയ്: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാലിലെ രക്തകുഴലുകളിലെ തടസം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് നാഗ് അശ്വൻ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങൾ ബച്ചൻ പങ്കുവച്ചിരുന്നു. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന് പറഞ്ഞിരുന്നു. ഈ വർഷം ആദ്യം കെെത്തണ്ടയിലെ ശസ്ത്രക്രിയക്ക് താരം വിധേയനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |