തെലുങ്ക് യുവനടൻ നവീൻ പോളിഷെട്ടിക്ക് വാഹനാപകടത്തിൽ പരിക്ക്. അമേരിക്കയിലെ ഡാലസിൽ ബെെക്കിൽ സഞ്ചരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കെെക്ക് പൊട്ടലുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും നടന്റെ ടീം ഇപ്പോഴാണ് അപകടവാർത്ത സ്ഥിരീകരിച്ചത്.
ഡാലസിലൂടെ ബെെക്കിൽ സഞ്ചരിക്കവേ നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്ന് നടന്റെ ടീം ദേശീയ മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകി. അമേരിക്കയിൽ ചികിത്സ കഴിഞ്ഞ് അവിടെ തന്നെ സുഖം പ്രാപിച്ചുവരികയാണ് അദ്ദേഹമെന്നും ടീം വ്യക്തമാക്കി.
അനുഷ്ക ഷെട്ടി നായികയായ 'മിസ് ഷെട്ടി മിസ്റ്റർ പൊളിഷെട്ടി'യാണ് നവീന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കല്യാൺ ഷങ്കർ സംവിധാനം ചെയ്യുന്ന 'അനഗനനഗാ ഒക്ക രാജു' ആണ് നവീൻ നായകനായി ചിത്രീകരണത്തിലിരിക്കുന്ന പുതിയ ചിത്രം. ശ്രീലീലയാണ് ഇതിലെ നായിക. 2019ലാണ് നവീൻ പൊളിഷെട്ടി സിനിമാ മേഖലയിൽ സജീവമായത്. തിരക്കഥാകൃത്ത് കൂടിയാണ് നവീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |