ആടുജീവിതം സിനിമ ഗംഭീര അഭിപ്രായവുമായി തിയേറ്ററിൽ ചരിത്രം കുറിയ‌്ക്കുകയാണ്. സിനിമ ഇറങ്ങിയതിനോടനുബന്ധിച്ച് ചില വിവാദങ്ങളും നിർഭാഗ്യകരമെന്നോണം ആടുജീവിത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രമായ നജീബിനെ കുറിച്ച് നോവലിൽ ബെന്യാമിൻ എഴുതിയിട്ടുള്ള പല കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇത് ആടുജീവിതം എന്ന സൃഷ്‌ടിയുടെ ആത്മാവിനെ നശിപ്പിക്കുന്ന പ്രവർത്തിയാണെന്നുമായിരുന്നു ചിലരുടെ അഭിപ്രായം.
എന്നാൽ താൻ പറഞ്ഞ കാര്യങ്ങളെ ചില സങ്കൽപ്പങ്ങളുമായി ബന്ധപ്പെടുത്തിയാണ് ബെന്യാമിൻ നോവൽ എഴുതിയതെന്ന് നജീബും പ്രതികരിച്ചു. ഷുക്കൂർ എന്നാണ് നജീബിന്റെ യഥാർത്ഥ പേര് എന്നതരത്തിലും പ്രചരണങ്ങൾ ഇറങ്ങി. തന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ് എന്ന് ബെന്യാമിനും കഴിഞ്ഞദിവസം വിശദീകരണവുമായി എത്തിയിരുന്നു. ആടുജീവിതത്തിൽ 30 ശതമാനത്തിലും താഴെ മാത്രമേ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് തന്റെ നോവൽ ആണ്. നോവൽ. അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്നും, നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണെന്നും ബെന്യാമിൻ വിശദീകരിച്ചു.
ഇപ്പോൾ മറ്റൊരു പ്രതികരണവും അദ്ദേഹം നടത്തിയിട്ടുണ്ട്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ് എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല. പക്ഷേ അതിൽ നിയമപരമായ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ താൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ബെന്യാമിന്റെ കുറിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |