കൊച്ചി: എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ദല്ലാൾ ടി.ജി. നന്ദകുമാർ ആരോപിച്ചു.2013 ഏപ്രിലിൽ യു.പി.എ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സി.ബി.ഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത്. പക്ഷേ കാര്യം നടന്നില്ല. എൻ.ഡി.എ സർക്കാർ അധികാരമേറ്റ ശേഷമാണ് പണം തിരികെ ലഭിച്ചത്. പി.ടി. തോമസിനും പി.ജെ. കുര്യനും ഇക്കാര്യം അറിയാം. അനിൽ നിഷേധിച്ചാൽ തെളിവ് പുറത്തുവിടുമെന്നും നന്ദകുമാർ പറഞ്ഞു.
കൈക്കൂലിക്ക് തെളിവെവിടെ: അനിൽ ആന്റണി
താൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിനെ ഒന്നുരണ്ട് തവണ കണ്ടിട്ടുണ്ട്. നന്ദകുമാർ ചില ആവശ്യങ്ങൾ പറഞ്ഞു. നടക്കില്ലെന്നു പറഞ്ഞ് മടക്കി. ശല്യം സഹിക്കവയ്യാതെ നമ്പരുകൾ ബ്ലോക്ക് ചെയ്തു. എന്നെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പണം വാങ്ങിയെന്ന് ഉമാ തോമസിനും പി. ജെ. കുര്യനും അറിയാമെങ്കിൽ അവരോട് ചോദിക്കണം. നീക്കങ്ങൾക്ക് പിന്നിൽ ആന്റോ ആന്റണിയാണ്. നിയമനടപടിക്ക് പോകാൻ തിരഞ്ഞെടുപ്പ് കാലത്ത് സമയമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |