SignIn
Kerala Kaumudi Online
Thursday, 10 September 2026 12.04 AM IST

മദ്യപാനത്തിനിടെ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

retnakaran
രത്‌നാകരൻ

പത്തനംതിട്ട: മദ്യപിക്കുന്നതനിടെയുണ്ടായ വഴക്കിനിടെ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തി. .ചിറ്റാർ കൊടുമുടി മരുതിമൂട്ടിൽ രത്‌നാകരൻ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളുടെ രണ്ടാംഭാര്യ ശാന്തയെ (53) പമ്പാ പൊലീസ് അറസ്റ്റുചെയ്തു. നിലയ്ക്കൽ അട്ടത്തോട് പടിഞ്ഞാറെക്കര കോളനിയിൽ 14ന് രാത്രി 9നാണ് സംഭവം. പൊലീസ് പറയുന്നത് : രത്‌നാകരൻ ആദ്യഭാര്യയെ വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ച ശേഷം അട്ടത്തോട്ടിലെത്തി ശാന്തയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നു. സംഭവദിവസം രാത്രി 9ന് ഇരുവരും വീട്ടിലിരുന്ന് മദ്യപിച്ച ശേഷം വഴക്കുണ്ടായി. രത്‌നാകരൻ ശാന്തയെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ശാന്ത വിറക് കഷണം കൊണ്ട് രത്‌നാകരന്റെ തലയ്ക്കടിച്ചു. ആഴത്തിൽ മുറിവേറ്റ രത്‌നാകരനെ നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രത്‌നാകരൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് ശാന്ത ഇയാൾക്കൊപ്പം കഴിഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA