കൊച്ചി: ഇന്ത്യൻ നേവിക്കായി നിർമ്മിക്കുന്ന യുദ്ധകപ്പലുകൾക്ക് സാങ്കേതിക പിന്തുണ ലഭ്യമാക്കി കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെൽട്രോൺ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ ഇന്ത്യൻ നാവികസേന കമ്മീഷൻ നടത്തിയ 4000 ടി മൾട്ടിറോൾ സ്‌റ്റെൽത്ത് ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ 'ഐ.എൻ.എസ് തമലിലെ ' പ്രധാന ഭാഗങ്ങളായ എക്കോസൗണ്ടർ (ആഴം അളക്കുന്ന ഉപകരണം), അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ കെൽട്രോണാണ് നിർമ്മിച്ച് ഇൻസ്റ്റാൾ ചെയ്തത്. ഇതിനായി കെൽട്രോണിലെ വിദഗ്ദ്ധ സംഘം യാന്തർ കപ്പൽശാലയിലെത്തി വിജയകരമായി ടെസ്റ്റുകൾ പൂർത്തീകരിച്ച് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്ത് പ്രാഗൽഭ്യം തെളിയിച്ചത് കേരളത്തിനും കെൽട്രോണിനും
അഭിമാനകരമാണ്.
ജൂലായ് രണ്ടിന് മുംബയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് നിർമ്മിച്ച 'പ്രൊജെക്ട് 17 എ ' എന്ന ചാര യുദ്ധകപ്പലും ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തിരുന്നു. ഇതിലെ പ്രധാന ഭാഗങ്ങളായ ലോഗ് (വേഗത അളക്കുന്ന ഉപകരണം), എക്കോസൗണ്ടർ (ആഴം അളക്കുന്ന ഉപകരണം), അണ്ടർ വാട്ടർ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവ നിർമ്മിച്ച് ഇൻസ്‌റ്റാൾ ചെയ്തതും കെൽട്രോണാണ്.
ഇന്ത്യൻ നേവിക്കായി ലോകത്ത് എവിടെ യുദ്ധകപ്പൽ നിർമ്മിച്ചാലും കെൽട്രോണിന്റെ ഉപകരണങ്ങളാണ് കരുത്താകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |