SignIn
Kerala Kaumudi Online
Thursday, 24 September 2026 2.28 AM IST

അത്തിക്കോട് മേനോൻ പാറ പാതയോരം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

chittur-news

ചിറ്റൂർ: അത്തിക്കോട് മേനോൻ പാറ സംസ്ഥാനപാതയോരം സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പല ഭാഗത്തു നിന്നുള്ള സാമൂഹ്യ വിരുദ്ധർ മാലിന്യം ചാക്കുകളിലാക്കിയാണ് പാതയോരത്ത് തള്ളുന്നത്. ഇവിടെ മാലിന്യം കുമിഞ്ഞുകൂടുമ്പോൾ ഗ്രാമ പഞ്ചായത്ത് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് എടുത്തു മാറ്റുകയോ മണ്ണിട്ടു മൂടുകയോ ചെയുന്നതാണ് പതിവ്. മറിച്ച് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കർശന നടപടി ഒന്നും സ്വീകരിക്കുന്നില്ല. നിക്ഷേപിച്ച മാലിന്യം എടുത്തു മാറ്റുന്നതുവരെ അവിടെ കിടന്നു ചീഞ്ഞുനാറും. ഈ സാഹചര്യത്തിൽ തെരുവു നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. തന്മൂലം വാഹനാപകടങ്ങളുെ പതിവാണ്. ഇത്രയും ഗുരുതരമായ സ്ഥിതി വളരെ നാളുകളായായി പ്രദേശത്ത് തുടരുമ്പോഴും അധികൃതർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന പരാതിയും ശക്തമാണ്.

അതൃത്തി പ്രദേശമായതിനാൽ മുഖം തിരിച്ച് അധികൃതർ

മാലിന്യം കിടക്കുന്ന സ്ഥലം എലപ്പുള്ളി പഞ്ചായത്തിന്റേതാണ്. റോഡിന്റെ മറുവശം കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പരിധിയും, തൊട്ടടുത്ത മേനോൻ പാറ പുഴപ്പാലത്തിനപ്പുറം വടകരപ്പതി പഞ്ചായത്തിന്റെ പരിധിയിലുമാണ്. അതുകൊണ്ടുതന്നെ അതൃത്തി പ്രദേശമായതിനാൽ ആരും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. സാമൂഹ്യ വിരുദ്ധർ ഈ സാഹചര്യം മുതലെടുക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL