SignIn
Kerala Kaumudi Online
Saturday, 18 May 2024 8.37 AM IST

ഐ. എ. എസ് ഉന്നമിട്ട് സൊമാറ്റോ ഗേൾ ആദിത്യ

k

തിരുവനന്തപുരം:ഐ. എ. എസ് ലക്ഷ്യമിട്ടാണ് സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഗേൾ ആയ ആദിത്യ വിനോദ് (21) ആക്ടീവ ‌സ്‌കൂട്ടറിൽ പറക്കുന്നത്.

കാര്യവട്ടം ക്യാമ്പസിലെ എം.എ സോഷ്യോളജി ഒന്നാംവർഷ വിദ്യാർത്ഥിനി പഠനച്ചെലവുകൾ കണ്ടെത്തുന്നത് ഫുഡ് ഡെലിവറിയിലൂടെ. ഇയർഫോണിൽ ക്ലാസുകൾ കേട്ടുകൊണ്ടാവും പലപ്പോഴും യാത്രകൾ.

കോച്ചിംഗ് അക്കാഡമികളുടെ ഭീമമായ ഫീസ് താങ്ങാനാവാതെയാണ് കൊവിഡ് കാലത്ത് ആദിത്യ സിവിൽ സർവീസ് കോച്ചിംഗ് ഉപേക്ഷിച്ചത്. സ്ഥിരവരുമാനമുള്ള ജോലി വേണം. സിവിൽ സർവീസ് പഠനം തുടരണം.

ജീവിത പ്രതിസന്ധികളിൽ തളരാതെ പഠിക്കാനാണ് ആദിത്യ ഫുഡ് ഡെലിവറി ഗേൾ ആയത്. ഓൾ സെയിന്റ്സ് കോളേജിലെ ബി.എസ്.സി ഫിസിക്സ് പഠനത്തിനിടെയാണ് സൊമാറ്റോയിൽ ഓടിത്തുടങ്ങുന്നത്. ക്ലാസില്ലാത്ത ദിവസങ്ങളിലാണ് കൂടുതലും ഓട്ടം. ചിലപ്പോൾ ക്ലാസ് കഴിഞ്ഞ് 6.30 വരെ ഓടും. നഗരത്തിലെല്ലായിടത്തും ഡെലിവറി ചെയ്യും. ദിവസവരുമാനം 600 - 1300രൂപ. കോളേജ് ഫീസ് 5000. പെട്രോളും ആക്ടീവയുടെ ലോണും കിഴിച്ചുള്ള തുക സ്വരുക്കൂട്ടിവയ്ക്കും. കുട്ടികൾക്ക് ട്യൂഷൻ എടുത്തും സമ്പാദിക്കുന്നുണ്ട്. പരീക്ഷ അടുക്കുമ്പോൾ സൊമാറ്റോ ഓട്ടം ഇല്ല.

ഓൾ സെയിന്റ്സിൽ ആർച്ചെറിയും ബോക്സിംഗും ചെയ്തിരുന്നു. ആർച്ചെറിയിൽ ഇന്റർ-കോളേജ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. എസ്.വി.സിയിൽ (സ്റ്റുഡന്റ് വോളന്റിയർ കോർ) നിന്ന് പഠിച്ചിറങ്ങിയ കുട്ടികളുടെ സംഘടനയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററാണ്.

അമ്മയ്ക്ക് കൈത്താങ്ങ്...

മണക്കാട് ഗേൾസിലായിരുന്നു സ്കൂൾ പഠനം. 16 വർഷം മുമ്പ് അച്ഛൻ വിനോദ് ഹൃദയാഘാതം വന്ന് മരിച്ചു. അതോടെ ജീവിതം ഇരുട്ടിലായി. അമ്മ ബിനി ചാല മാർക്കറ്റിലെ ജീവനക്കാരി. അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് സൊമാറ്റോ ഡെലിവറി ആരംഭിച്ചത്. സഹോദരി ആര്യ. ബി.എസ്.സി നേഴ്സിംഗ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരം തിരുവല്ലത്താണ് താമസം.

തളർന്നു പോകുന്ന ഒരുപാട് അവസരങ്ങളുണ്ടായിട്ടുണ്ട്. ലക്ഷ്യം നേടും വരെ ഓട്ടം തുടരും.

ആദിത്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZOMATO GIRL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.