SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.04 PM IST

നവവധുവിന് ക്രൂരമർദ്ദനം; രാഹുലിന്റെ രണ്ട് വിവാഹനിശ്ചയങ്ങൾ സ്വഭാവദൂഷ്യത്താൽ മുടങ്ങി, പ്രതിക്കായി തെരച്ചിൽ

Increase Font Size Decrease Font Size Print Page
rahul

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവ് രാഹുലിനായി തെരച്ചിൽ. ഇയാൾക്കെതിരെ വധശ്രമം,​ സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. രാഹുൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

പന്തീരാങ്കാവ് പൊലീസിൽ നിന്ന് നീതിപൂർവ്വമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 'കേസ് എറണാകുളത്തേയ്ക്ക് മാറ്റണം. പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ദുരനുഭവം നേരിട്ടു. രേഖാമൂലം പരാതി നൽകിയിട്ടും പൊലീസ് ഉചിതമായ നടപടിയെടുത്തില്ല.

രാഹുൽ കോട്ടയത്തുകാരനാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് നാലോ അഞ്ചോ വർഷമേ ആയിട്ടുള്ളൂ. രാഹുലിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അധികമായി വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രശ്‌നക്കാരനായ ആളാണെന്ന് അറിഞ്ഞിരുന്നില്ല. രാഹുലിന്റെ പെരുമാറ്റവും സംസാരവും നല്ലതാണെന്ന് തോന്നിയതുകൊണ്ടാണ് മകളുടെ വിവാഹവുമായി മുന്നോട്ട് പോയത്.

രാഹുലിന് മുൻപ് രണ്ടുതവണ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. രാഹുൽ ഫ്രോഡ് ആണെന്ന് മനസിലാക്കിയാണ് അവർ വിവാഹം ഉപേക്ഷിച്ചുപോയത്. ഇയാൾ പല സ്ത്രീകളെയും വഞ്ചിച്ചിട്ടുണ്ട്. അതും പൊലീസ് അന്വേഷിക്കണം'-യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.

ഭ​ർ​ത്താ​വി​നെ​തി​രെ​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​വ​ധു​വി​ന്റെ​ ​കു​ടും​ബം​ ​മു​ഖ്യ​മ​ന്ത്രി,​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ,​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​എ​ന്നി​വ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കിയിരുന്നു.​ ​ പ​ന്തീ​രാ​ങ്കാ​വ് ​പൊ​ലീ​സ് ​തു​ട​ക്ക​ത്തി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​വി​മു​ഖ​ത​ ​കാ​ണി​ച്ച​താ​യും​ ​ഒ​ത്തു​തീ​ർ​പ്പി​ന് ​നി​ർ​ബ​ന്ധി​ച്ച​താ​യും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​മുൻപ് പറഞ്ഞിരുന്നു.

TAGS: CASE DIARY, RAHUL, ACCUSED, ABUSE CASE, NEWLY MARRIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY