SignIn
Kerala Kaumudi Online
Monday, 07 July 2025 4.57 AM IST

വലത്തേ കെെയിലെ പരിക്ക്; ഐശ്വര്യ റായിക്ക് ശസ്ത്രക്രിയ

Increase Font Size Decrease Font Size Print Page
aishwarya-rai

മുംബയ്: തന്റേതായ സ്റ്റെലിഷ് വേഷത്തിൽ നടി ഐശ്വര്യ റായ് ബച്ചൻ 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. വലത്തേ കെെയിൽ പ്ലാസ്റ്ററുമായാണ് താരം റെഡ് കാർപ്പറ്റിൽ എത്തിയത്. ഇപ്പോഴിതാ തിരിച്ചെത്തിയ ഐശ്വര്യ ഉടനെ കെെയിലെ പരിക്കിന് ശസ്‌ത്രക്രിയയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടെെംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കാൻ ഫിലിം ഫെസ്റ്റിന് ശേഷം താരം തിരികെയെത്തിയത്.

ഫ്രാൻസിലേക്ക് പോകുന്ന സമയത്തും ഐശ്വര്യയുടെ കെെയിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാൽ കെെയ്ക്ക് എങ്ങനെയാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. ഡോക്ടർമാരുടെ നിർദേശം തേടിയ ശേഷമാണ് താരം കാൻ ഫിലിം ഫെസ്റ്റിവലിന് പോയത്. അടുത്ത ആഴ്ചയോടെ ശസ്ത്രക്രിയ കാണുമെന്നാണ് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മകൾ ആരാധ്യയ്‌ക്കൊപ്പമാണ് താരം ഫിലിം ഫെസ്റ്റിന് പോയത്. പോകുന്നതിന് മുൻപ് മുംബയ് വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. അന്നും കെെയിൽ പ്ലാസ്റ്റർ ഇട്ടാണ് താരം എത്തിയത്. ഇന്ത്യയിൽ ഇന്നും ഏ​റ്റവും താരമൂല്യമുളള മുൻനിര നായികമാരിലൊരാളാണ് ഐശ്വര്യ റായ്. ഇന്ത്യൻ സിനിമയിലെ താര റാണി എന്ന പദവിക്ക് അനുയോജ്യമായ പ്രകടനമായിരുന്നു കാൻ ഫിലിം ഫെസ്റ്റിവൽ ഐശ്വര്യ നടത്തിയത്. ആകാശ നീല,​ വെള്ള എന്നീ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)

തെന്നിന്ത്യയിൽ തന്നെ വമ്പൻ ഹിറ്റായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നന്ദിനിയായിട്ടാണ് താരം അവസാനമായി ബിഗ്സ്ക്രീനിൽ എത്തിയത്. താരത്തിന്റെ പുതിയ സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകർ.

TAGS: AISHWARYA RAI BACHCHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.