വരും വരായ്കയെക്കുറിച്ച് ചിന്തിക്കാതെ മുൻപ് സംസാരിക്കുമായിരുന്നെന്നും സത്യസന്ധമായി സംസാരിക്കാനാണ് ഇപ്പോഴും തനിക്ക് ഇഷ്ടമെന്നും നടി ഗായത്രി സുരേഷ്. ഗായത്രി സുരേഷിനെ നായികയാക്കി മുഷ്തതാഖ് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്യുന്ന അഭിരാമി ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. തന്റെ സിനിമാവിശേഷങ്ങൾ കൗമുദിയോട് സംസാരിക്കവേയായിരുന്നു താരം മനസുതുറന്നത്.
'സത്യസന്ധമായി സംസാരിക്കുമ്പോഴാണ് ആളുകൾക്ക് നമ്മളോട് വിശ്വാസം ഉണ്ടാകുക എന്ന് കരുതുന്നു. ഇപ്പോൾ എല്ലാവരും തുറന്നാണ് സംസാരിക്കുന്നത്. ഇനിയും തുറന്ന് തന്നെ സംസാരിക്കാൻ ശ്രമിക്കും. അതാണ് നല്ലത്. ട്രോളുകൾ ഇല്ലാത്തതിന്റെ കാരണം അറിയില്ല. അത് നല്ലതെന്നോ ചീത്തയെന്നോ അറിയില്ല'- ഗായത്രി പറഞ്ഞു.
അഭിനയം ഇഷ്ടമായതിനാലാണ് സിനിമയിൽ വന്നതെന്നും നടി മനസുതുറന്നു. 'കുട്ടിക്കാലം മുതൽ അതായിരുന്നു ആഗ്രഹം. ഒരൊറ്റ സിനിമയിൽ നിറുത്തുമെന്നാണ് ഞാൻ അച്ഛനോട് പറഞ്ഞത്. ഞാനും അങ്ങനെയാണ് കരുതിയത്. എന്നാൽ സിനിമകൾ വന്നപ്പോൾ മുൻപോട്ടുപോയി. ആരുടെയും ഉപദേശം തേടിയില്ല.
സ്വയം തീരുമാനം എടുക്കാനാണ് കൂടുതൽ താത്പര്യം. എന്നാൽ ഗൗരവമായ കാര്യമെങ്കിൽ ഉപദേശം തേടും. പഠിച്ച് പഠിച്ചാണ് ഒരു സിനിമയിൽനിന്ന് അടുത്തതിലേക്ക് വന്നത്. അതിനാൽ പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. ഓരോവർഷം കഴിയുന്തോറും സിനിമയോട് ഇഷ്ടം കൂടികൂടി വരുന്നു. സിനിമ തന്നെയാണ് പാഷൻ. സിനിമയുടെ എല്ലാ കാര്യങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു'- ഗായത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |