വിവാഹജീവിതത്തെക്കുറിച്ചും ശേഷം നടന്ന കാര്യങ്ങളെക്കുറിച്ചും വിവരിച്ച് ഗായിക അമൃത സുരേഷ്. താൻ കാരണം കുടുംബം മുഴുവൻ പഴികേട്ടെന്നും വളർത്തുദോഷമാണെന്ന് പോലും പലരും പറഞ്ഞെന്നും അമൃത പറഞ്ഞു. വിവാഹത്തെ തുടർന്ന് തനിക്ക് ഉണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ലെന്ന് ഗായിക വ്യക്തമാക്കി. 'അമൃതം ഗമയ' എന്ന യൂട്യൂബ് ചാനലിൽ സഹോദരി അഭിരാമി സുരേഷിനൊപ്പമുള്ള വ്ലോഗിൽ സംസാരിക്കുകയായിരുന്നു അമൃത. ആരാധകരുടെ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.
'എന്റെ ജീവിതത്തിൽ സംഭവങ്ങൾ കാരണം ഏറ്റവും കൂടുതൽ പഴികേട്ടത് അച്ഛനും അമ്മയുമാണ്. വളർത്തുദോഷം, അവർ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, മക്കളെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചു ഇങ്ങനെയൊക്കെ പലരും പറഞ്ഞു. ഞാൻ കാരണം എന്റെ മൊത്തം കുടുംബം 14 വർഷം പഴികേട്ടു. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഞാൻ പറയാതിരുന്നതുകൊണ്ടും നിങ്ങൾക്ക് കിട്ടിയ അറിവുകൾ കൊണ്ടും നിങ്ങൾ പറഞ്ഞ കാര്യങ്ങളാണ് അതെല്ലാം. ഇപ്പോൾ നിങ്ങളെല്ലാം മനസിലാക്കിയല്ലോ എന്നൊരു ആശ്വാസം ഞങ്ങളുടെ കുടുംബത്തിനുണ്ട്.
മനുഷ്യർ തെറ്റുകൾ ചെയ്യും. അത് സ്വാഭാവികമാണ്. എല്ലാവരുടേയും ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ടാവും. ചിലപ്പോൾ എന്റെയത്രേം മണ്ടത്തരം പറ്റിയിട്ടുണ്ടാവില്ല. വിവാഹത്തെത്തുടർന്നുണ്ടായ ട്രോമ മറികടന്നോ എന്ന് ഇപ്പോഴും അറിയില്ല. മകൾ ഉള്ളതുകൊണ്ടുതന്നെ ട്രോമറ്റെെസ്ഡ് ആയിരിക്കാനുള്ള ഓപ്ഷൻ ഇല്ല. സിംഗിൾ മോം എന്നത് തന്നെയാണ് എന്നെ ആക്ടീവായി നിർത്തിയതും. പാപ്പു ഇല്ലായിരുന്നെങ്കിൽ ഞാൻ തളർന്ന് മൂലയിൽ ആയിപ്പോയേനെ. പാപ്പുവിന് വേണ്ടി ഞാൻ പണിയെടുക്കണം. ഹാപ്പിയായിട്ട് ഇരിക്കണം. ഹെൽത്തിയായിട്ടിരിക്കണം. എന്ത് സംഭവിച്ചാലും ജീവിതം മുന്നോട്ടുപോകണം',- അമൃത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |