ഇരുപത്തിയഞ്ചാമത്തെ വയസിൽ 500 രൂപ പോലും കൈയിലെടുക്കാനില്ലാതിരുന്നയാൾ അഞ്ചു വർഷത്തിനിപ്പുറം ഫോബ്‌സ് മാഗസിന്റെ ലോകസമ്പന്നരുടെ പട്ടികയിൽ ഇടംപിടിക്കുന്നു. തെലുങ്ക് സിനിമയിലെ യുവസൂപ്പർതാരമായ വിജയ് ദേവരകൊണ്ടയുടെ ജീവിതത്തെ വളരെ കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ ഉപമിക്കാം. വിരലിൽ എണ്ണാവുന്ന വർഷങ്ങൾ കൊണ്ടാണ് ഈ യുവതാരം ടോളിവുഡിന്റെ സൂപ്പർ സെൻസേഷണൽ ആയി മാറിയത്. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ഭാഷാന്തരങ്ങൾ ഭേദിച്ച് ദേവരകൊണ്ട തന്റെ വിജയഗാഥ തുടരുകയാണ്.
എന്നാൽ ഒട്ടുംതന്നെ ലളിതമായിരുന്നില്ല തന്റെ യാത്രയെന്നും വിജയ് പറയുന്നു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വിജയ് ദേവരകൊണ്ട മനസു തുറന്നത്. 'ആലോചിക്കുമ്പോൾ വളരെ വിചിത്രമായി തോന്നാറുണ്ട്. നമ്മളെല്ലാം ജനിക്കുന്നതും ജീവിക്കുന്നതും വ്യത്യസ്ത സാഹചര്യങ്ങളിലാണ് . ചിലർ ജനിക്കുമ്പോഴേ ധനികരായിരിക്കും. മറ്റു ചിലർ വളരെ കഷ്ടപ്പെട്ട് ആ നിലയിലെത്തുന്നു. ഒരു വിഭാഗം എന്നും ദരിദ്രരായി തന്നെ തുടരുന്നു. ചിലർ വളരെ പൊക്കമുള്ളവരായിരിക്കും, മറ്റു ചിലരോ അതിന് വിപരീതവും. അങ്ങനെ ഒരോരുത്തർക്കും ഒരോരോ പ്രശ്‌നങ്ങളുണ്ടാകും ജീവിതത്തിൽ . അത്തരത്തിലൊന്നായിരുന്നു എന്റെയും. എന്നാൽ നമുക്കതിൽ നിന്ന് എങ്ങനെ പുറത്തു കടക്കാനാകും എന്ന് ചിന്തിക്കുകയും അതിന് കഴിയുകയും ചെയ്യുമ്പോഴാണ് ജീവിതത്തിൽ ഒരാൾ വിജയിക്കുക'. - താരം പറഞ്ഞു.
മലയാളസിനിമകൾ വളരെ ഇഷ്‌ടമാണെന്ന് പറഞ്ഞ വിജയ്, ദുൽഖറാണ് തന്റെ ഇഷ്‌ടതാരമെന്നും വ്യക്തമാക്കി. കേരളം ലഡാക്കിനെയും ഗോവയുമൊക്കെ പോലെ അതീവ സുന്ദരമാണെന്നും, കേരളത്തിലെ കായൽ യാത്രയും നാടൻ ഭക്ഷണവുമെല്ലാം താൻ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |