മൂന്നാം സെമസ്റ്റർ എം.എഡ്. പരീക്ഷകൾക്ക് 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാം സെമസ്റ്റർ യു.ജി. കോഴ്സുകളുടെ സ്റ്റഡി മെറ്റീരിയൽസ് 5, 6 തീയതികളിൽ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റാം.
ബി.ടെക്. നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സ് - രണ്ട്, നാല് സെമസ്റ്ററുകളുടെ (2013 സ്കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ രണ്ടാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4 മുതൽ 6 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ-ഏഴ്) സെക്ഷനിൽ ഹാജരാകണം.
എം.ജി യൂണി വാർത്തകൾ
ഡ്രോൺ സർട്ടിഫിക്കറ്റ് കോഴ്സ്
മൂന്നു മാസത്തെ ഡ്രോൺ പരിശീലന സർട്ടിഫിക്കറ്റ് കോഴ്സിൽ സീറ്റൊഴിവുണ്ട്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കാണ് അവസരം. പ്രായം 18നും 60നും മദ്ധ്യേ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ ഡ്രോൺ പൈലറ്റ് ലൈസൻസ് ലഭിക്കും. ജൂൺ ഏഴിനു മുൻപ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012147575,9395346446, 9446767451
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി (2022 അഡ്മിഷൻ റഗുലർ, 2021, 2020, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല ഹാൾ ടിക്കറ്റ്
പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.ബി.എ/ എം.ലിബ് ഐ.എസ്സി/ എം.സി.എ/ എൽ എൽ.എം/ എം.പി.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ് റഗുലർ/ സപ്ലിമെന്ററി), മേയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ വെബ്സൈറ്റിൽ.
ടൈംടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (2014-2022 അഡ്മിഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്) ഏപ്രിൽ 2024, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പി.ജി പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി പ്രോഗ്രാമുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി: കൊച്ചി സർവകലാശാല കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (ക്യാറ്റ് 2024) ഫലം പ്രസിദ്ധീകരിച്ചു. ബി.ടെക്/ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 10 ആരംഭിക്കും. ഇന്റഗ്രേറ്റഡ് എം.എസ്സി/എം.എസ്സി/എം.സി.എ/ ബി.ബി.എ/ബി.കോം - എൽ എൽ.ബി പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ റീ അറേഞ്ചുമെന്റിനുള്ള അവസരം ജൂൺ മൂന്നു മുതൽ ഒമ്പതു വരെയാണ്. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓപ്ഷൻ പുനഃക്രമീകരിക്കാം. https://admissions.cusat.ac.in-ൽ ഫലം ലഭ്യമാണ്. ഫോൺ:0484-2577100.
റാങ്ക് ജേതാക്കൾ
ബി.ടെക് 1-ാം റാങ്ക്- ശിവറാം. എസ് (തൃശൂർ) 2-ാം റാങ്ക്- ഹാഫിസ് റഹ്മാൻ (മലപ്പുറം) 3-ാം റാങ്ക്- എസ്. ഹരികൃഷ്ണൻ (തിരുവനന്തപുരം) പട്ടികജാതി വിഭാഗം - ഒന്നാം റാങ്ക്- അനൂപ്. കെ (തൃശൂർ) രണ്ടാം റാങ്ക്- എസ്. സൂര്യദേവ് (കൊല്ലം) പട്ടിക വർഗ്ഗ വിഭാഗം-ഒന്നാം റാങ്ക്- രോഹിത് .സി.ബി (ഇടുക്കി) രണ്ടാം റാങ്ക്- അഭിജിത് ലാൽ (ഇടുക്കി)
സ്കോളർഷിപ്പ് പുതുക്കൽ 12വരെ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 12വരെ പുതുക്കാം. വിവരങ്ങൾക്ക് scholarship.kshec.kerala.gov.in.
എം.സി.എ പ്രവേശനത്തിന്
17വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രവേശനത്തിന് 17വരെ അപേക്ഷിക്കാം. യോഗ്യത- ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസുടു തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി, കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.inൽ 16വരെ അപേക്ഷാ ഫീസടയ്ക്കാം. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടിക വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈനായോ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ ഫീസടയ്ക്കാം. ഫോൺ- : 0471-2324396, 2560327, 2560363, 2560364.
കീം : പ്രാക്ടീസ് ടെസ്റ്റിന് സൗകര്യം
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് പ്രാക്ടീസ് പരീക്ഷയ്ക്ക് www.cee.kerala.gov.inൽ സൗകര്യമുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
മലയാളം നെറ്റ്, സെറ്റ് പരിശീലന കോഴ്സ്
തിരുവനന്തപുരം: നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ ജൂലായ് 6ന് ആരംഭിക്കുന്ന മലയാളം നെറ്റ്, സെറ്റ് പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. എം.എൻ. രാജൻ, ഡോ. കവടിയാർ രാമചന്ദ്രൻ, ഡോ. സി. ഉദയകല, ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ തുടങ്ങിയ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. അഞ്ചു മാസം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2330 338; 99950 08104; 97780 80181.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |