തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ എം.എഡ് കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന് കേരളസർവകലാശാല സെനറ്റ്ഹാളിൽ നടത്തും. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക്ലിസ്റ്റിലുള്ള വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബി.എ വിഷ്വൽ ആർട്സ്, ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫ്ക്ടസ് (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 22 ന് ആരംഭിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി, എം.എ (2023 അഡ്മിഷൻ റഗുലർ, 2022, 2021 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2020, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 26 ന് ആരംഭിക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം.
നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി (ഓണേഴ്സ് 2022 അഡ്മിഷൻ റഗുലർ, 2016 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാംമേഴ്സി ചാൻസ്, 2013 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 25 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാലപരീക്ഷ മാറ്റി
ഒക്ടോബർ 11ന് നടത്താനിരുന്ന ഒന്നാം വർഷ (2000 മുതൽ 2011 വരെ പ്രവേശനം) ബി.എസ്സി മെഡിക്കൽ മൈക്രോ ബയോളജി 2023 സെപ്തംബർ ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷയും വിദൂര വിഭാഗം അവസാന വർഷ (1996 മുതൽ 2007 വരെ പ്രവേശനം) എം.എ.ഹിസ്റ്ററി ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷയും 28ന് നടത്തും.
സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.കോം ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
ത്രിവത്സര എൽ എൽ.ബി
അലോട്ട്മെന്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ ത്രിവത്സര എൽ എൽ.ബി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കന്റ് സീറ്റ് അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ. 20ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് www.cee.kerala.gov.in.
പി.ജി ആയുർവേദഅലോട്ട്മെന്റ്
സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ 16ന് ഉച്ചയ്ക്ക് രണ്ടിനകം ceekinfo.cee@kerala.gov.inൽ അറിയിക്കാം. ഹെൽപ്പ് ലൈൻ- 0471 2525300
പി.ജി ആയുർവേദം:
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പി.ജി ആയുർവേദ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഉൾപ്പെടെ അഖിലേന്ത്യാ ക്വാട്ട കൗൺസലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ തുടർന്നുള്ള സ്റ്റേറ്റ് അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
ആയുർവേദ, ഹോമിയോ, സിദ്ധ പ്രവേശനം
ആയുർവേദം, ഹോമിയോപ്പതി, സിദ്ധ , യുനാനി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷ 18ന് രാവിലെ 11വരെ www.cee.kerala.gov.in ൽ നൽകാം. യോഗ്യത മാനദണ്ഡത്തിൽ 15 പെർസെന്റിൽ ഇളവ് വരുത്തിയിട്ടുണ്ട്. പുതുതായി യോഗ്യത നേടിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷമുള്ള ഒഴിവുകളിലേക്കാവും പുതിയ അപേക്ഷകരെ പരിഗണിക്കുക. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ : 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |