കൊച്ചി: രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ വില്പന ഗ്രാമീണ മേഖലകളിൽ കുതിക്കുന്നു. നടപ്പുവർഷം കമ്പനിയുടെ യാത്രാ വാഹനങ്ങളുടെ വില്പനയുടെ 40 ശതമാനവും ഗ്രാമീണമേഖലയിൽ നിന്നാണ്. അഞ്ചുവർഷത്തിനിടെ വില്പനയിൽ നാലിരട്ടി വളർച്ചയാണ് കൈവരിച്ചത്.
ടാറ്റയുടെ പുതിയ കാറുകളുടെയും എസ്.യു.വികളുടെയും ജനപ്രീതി ഗ്രാമീണ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചു. ഉപഭോക്താക്കളിൽ 70 ശതമാനം പേരും ആദ്യമായി കാർ വാങ്ങിയവരാണ്. അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ബന്ധം, വാങ്ങാനുള്ള ശേഷി എന്നിവ വില്പന കൂടാൻ സഹായിച്ചെന്ന് കമ്പനി അവകാശപ്പെടുന്നു.
മികച്ച രൂപകല്പനയും പ്രകടനവും സാങ്കേതിക, സുരക്ഷാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ടാറ്റയുടെ പുതിയ ഫോർ എവർ ശ്രേണിയിലുള്ള കാറുകളും എസ്.യു.വികളും ഗ്രാമീണ ഉപഭോക്താക്കളുടെ ആകർഷിച്ചു. ഗ്രാമീണ വിപണികളുടെ വിപുലമായ സാദ്ധ്യതകളും അവസരങ്ങളും പ്രയോജനപ്പെടുത്തി വിപണിയിലെ സ്ഥാനം കൂടുതൽ ശക്തമാക്കാനും വിപുലീകരിക്കാനും ലക്ഷ്യമിടുന്നതായി ടാറ്റാ മോട്ടേഴ്സ് അധികൃതർ പറഞ്ഞു.
ഗ്രാമങ്ങളിലെ മാറ്റങ്ങൾ
# പെട്രോൾ, ഡീസൽ, സി.എൻ.ജി, ഇ.വി എന്നിവ എളുപ്പത്തിൽ തിരഞ്ഞെടുക്കാം
# ഗ്രാമീണ വിപണിയിലെ വില്പന 35ൽ നിന്ന് 70 ശതമാനമായി
# സി.എൻ.ജി., ഇ.വി വാഹനങ്ങളുടെ വില്പന കുത്തനെ കൂടി
# ഗ്രാമീണ വിപണികളിൽ സി.എൻ.ജി വാഹനങ്ങൾ കൂടുന്നു
# ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് 14 ശതമാനം വർദ്ധന
വളർച്ചയുടെ കരുത്ത്
# ഗ്രാമീണ മേഖലകളിൽ 850 ലധികം ഷോറൂമുകൾ .
# ഗ്രാമങ്ങളിൽ 260 വർക്ഷോപ്പുകൾ
# മൊബൈൽ ഷോറൂമുകളായി 135 അനുഭവ് വാനുകൾ
# പരാതിപരിഹാരത്തിന് മികച്ച സംവിധാനം
# ഗ്രാമീണ ബാങ്കുകളുമായി ചേർന്ന് ഇ.എം.ഐ സ്‌കീമുകൾ
# വിപണി പിടിക്കാൻ വിവിധ പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |