കൊച്ചി: ഹെക്ടർ പ്ലസ് വിഭാഗത്തിൽ പുതിയ രണ്ട് കാറുകൾ കൂടി എം.ജി മോട്ടോഴ്സ് വിപണിയിലിറക്കി. ഏഴുപേർക്ക് ഇരിക്കാവുന്ന സംവിധാനങ്ങളുമായാണ് പുതിയ മോഡൽ പുറത്തിറക്കിയത്.
ഹെക്ടർ സെലക്‌ട് പ്രോ പെട്രോൾ സി.വി.ടി വേരിയന്റിന് 19,71,800 ലക്ഷം രൂപയാണ് എക്‌സ്. ഷോറൂം വില. സ്മാർട്ട് പ്രോ ഡീസൽ എം.ടി ഇനത്തിലുള്ള കാറിന് 20,64,800 ലക്ഷം രൂപയാണ് വില. ഏഴുപേർക്ക് ഇരിക്കാവുന്ന ഇരിപ്പിട സംവിധാനങ്ങളോടെയാണ് രണ്ടു മോഡലുകളും വിപണിയിലെത്തിയത്.
പ്രീമിയം എസ്.യു.വി അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വിസ്തൃതവും വൈവിദ്ധ്യവുമായ ഓപ്ഷനാണ് എം.ജി ഹെക്ടർ 7 സീറ്റർ. സുഗമവും കാര്യക്ഷമവുമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന ഒരു സി.വി.ടി ട്രാൻസ്മിഷനുള്ള 1.5 ടി. പെട്രോൾ എൻജിനാണ് സെലക്ട് പ്രോയെ നയിക്കുന്നത്. 2.0 എൽ ഡീസൽ എൻജിനിൽ ലഭിക്കുന്ന സ്മാർട്ട് പ്രോ വേരിയന്റിൽ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സജ്ജമാണ്.
എൽ.ഇ.ഡി പ്രൊജക്‌ടർ, ഹെഡ് ലാംപുകൾ, 18 ഇഞ്ച് മെഷീൻഡ് അലോയ് വീലുകൾ, എൽ.ഇ.ഡി ടെയ്ൽ ലൈറ്റുകൾ, എൽ.ഇ.ഡി ലൈറ്റ് ബാർ എന്നിവ കിടിലൻ ലുക്കാണ് നൽകുന്നത്. സെലക്‌ട് പ്രോ പെട്രോൾ സി.വി.ടി., സ്മാർട്ട് പ്രോ ഡീസൽ എം.ടി എന്നീ വേരിയന്റുകളിലും എക്സ്റ്റീരിയർ ലഭ്യമാണ്.
എം.ജി ഹെക്ടറിന്റെ സെലക്‌ട് പ്രോ പെട്രോൾ സി.വി.ടിയിൽ 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 141 ബി.എച്ച്.പി പവർ നൽകും. സ്മാർട്ട് പ്രോ ഡീസൽ എം.ടിയിൽ 2.0 ലിറ്റർ ടർബോ ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. എൻജിൻ 168 ബി.എച്ച്.പി പവർ പ്രദാനം ചെയ്യും.
ഫീച്ചറുകൾ
14 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
ഐ സ്മാർട്ട് കണക്ട് കാർ ടെക്‌നോളജി
വയർലെസ് ആപ്പിൾ കാർ പ്ലെയും ആൻഡ്രോയ്ഡ് ഓട്ടോയും
വയർലെസ് ചാർജർ
എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടൺ
പവേർഡ് ഡ്രൈവർ സീറ്റ്
ലെതർ അപ്പോൾസ്റ്ററി
ഡ്യൂയൽ ടോൺ ഇന്റീരിയർ തീം
''ക്വാളിറ്റി, കംഫർട്ട്, സാങ്കേതികമികവ് എന്നിവയിൽ വിട്ടുവീഴ്ച വരുത്താതെ വിസ്തൃതവും മികവുറ്റതുമായ അനുഭവമാണ് ഹെക്ടർ പ്ലസ് 7സീറ്ററും സെലക്ട് പ്രോയും സ്മാർട്ട് പ്രോയും നൽകുന്നത്.""
സതീന്ദർ സിംഗ് ബാജ്‌വ
ചീഫ് കൊമേഴ്സ്യൽ ഓഫീസർ
എം.ജി മോട്ടോർ ഇന്ത്യ
പെട്രോളിലും ഡീസലിലുമുള്ള മോഡലുകളുടെ എക്‌സ് ഷോറൂം വില 19.72 ലക്ഷം രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |