SignIn
Kerala Kaumudi Online
Thursday, 18 July 2024 6.23 AM IST

തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ

shameer

#കൊല്ലം ശൂരനാട് നോർത്ത് ആനയടി തുണ്ടുവിള വീട്ടിൽ ഉമറുദ്ദീന്റെയും ഷെബീനയുടെയും മകൻ ഷെമീർ (30). കമ്പനിയിലെ ഡ്രൈവറായിരുന്നു. സുറുമിയാണ് ഭാര്യ. എട്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. ഓയൂരിൽ താമസിച്ചിരുന്ന കുടുംബം പത്ത് വർഷം മുമ്പാണ് ശൂരനാട്ടേക്ക് താമസം മാറിയത്. സഹോദരൻ നിജാസ്.

#കോട്ടയം പാമ്പാടി ഇടിമാരിയിൽ സാബു എബ്രഹാമിന്റെയും ഷേർളിയുടെയും മകനാണ് സ്റ്റെഫിൻ എബ്രഹാം സാബു ( 30). പാമ്പാടി ആർ.ഐ.ടി കോളേജിൽ നിന്ന് എം.ടെക് പൂർത്തിയാക്കിയ സ്റ്റെഫിൻ എബ്രഹാം എൻ.ബി.ടി.സി ഗ്രൂപ്പിൽ പ്ലാനിംഗ് എൻജിനീയറായി രുന്നു. കൊണ്ടോടി ഓട്ടോക്രാഫ്‌റ്റിലെ ജോലി ഉപേക്ഷിച്ചാണ് കുവൈറ്റിൽ പോയത്. അടുത്ത മാസം നാട്ടിൽ വരാനിരിക്കേയാണ് ദുരന്തം.വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിന്റെ കുടുംബം പാമ്പാടി ടൗണിൽ വാങ്ങിയ സ്ഥലത്ത് വീട് പണി നടക്കുകയാണ്.

ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങൾ. തീപിടത്തമുണ്ടായ ഫ്ലാറ്റിന്റെ സമീപ ഫ്ലാറ്റിലാണ് ഫെബിൻ താമസിക്കുന്നത്.

# . തൃക്കരിപ്പൂർ പിലിക്കോട് എരവിൽ സ്വദേശി തെക്കുമ്പാടെ കേളു പൊന്മലേരി (55) മൂന്നുപതിറ്റാണ്ടുകാലത്തോളമായി കുവൈറ്റിലായിരുന്നു. ആറു മാസം മുൻപ് നാട്ടിലെത്തിയിരുന്നു. ഭാര്യ: കെ.എൻ മണി (കുഞ്ഞിപ്പെണ്ണ് - പിലിക്കോട് ഗ്രാമ പഞ്ചായത്ത് ക്ലർക്ക്). മക്കൾ: ഋഷികേശ്, ദേവ കിരൺ.

# പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി മാന്ത്രയിൽ ശോഭനാലയത്തിൽ പരേതനായ ശശിധരന്റെ മകനാണ് ആകാശ്എസ് നായർ (32)

അവിവാഹിതനാണ് മാതാവ്: ശോഭാ കുമാരി, സഹോദരി : സ്വാതി. എസ് .നായർ.

# ചാത്തന്നൂർ ആദിച്ചനല്ലൂർ വെളിച്ചിക്കാല വടകോട് വിള വീട്ടിൽ ഉണ്ണുണ്ണിയുടെയും കുഞ്ഞമ്മയുടെയും മകനാണ് ലൂക്കോസ് (48). 18വർഷമായി എൻ.ബി.ടി.സി കമ്പനിയിൽ സൂപ്പർ വൈസറാണ്. അടുത്ത ആഴ്ച ലീവിന് വരുമെന്ന് അറിയിച്ചിരുന്നു. ഭാര്യ: ഷൈനി. പ്ളസ് ടു വിദ്യാർത്ഥി ലിഡിയ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി ലോയിസ് എന്നിവർ മക്കളാണ്.

#പത്തനംതിട്ട വാഴമുട്ടം പുള്ളിനിൽക്കുന്നതിൽ വടക്കേതിൽ വാസുദേവൻ നായരുടെ മകനാണ് പി.വി. മുരളീധരൻ (54). 30 വർഷമായി കുവൈറ്റിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ, ഗിരീഷ്. മരുമകൻ: ഹരികൃഷ്ണൻ.

#22 വർഷമായി എൻ.ടി.പി.സി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കോന്നിഅട്ടച്ചാക്കൽ കൈതക്കുന്ന് ചെന്നശേരിൽ സജു വർഗീസ് (56). അടുത്തയാഴ്ച നാട്ടിൽ വരാനിരിക്കുകയായിരുന്നു. ഭാര്യ: ബിന്ദു.

മരിച്ച മറ്റുള്ളവർ

ഷിബു വർഗീസ്,തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ബുനാഫ് റിച്ചാർഡ് റോയ് അനന്ത, അനിൽ ഗിരി,ദ്വാരിഘേഷ് പട്നായക്,വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്,

റയ്‌മണ്ട് മാഗ്പാണ്ഡെ ഗഹോൽ,ജീസസ് ഒലിവേറസ് ലോപെസ്,ഡെന്നി ബേബി കരുണാകരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, K
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.