അഭിമുഖം
സർവകലാശാലയിൽ സ്പെസിമെൻ കളക്ടർ (ബോട്ടണി) തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് മാർച്ച് 11-ന് നടത്താനിരുന്ന അഭിമുഖം ആഗസ്റ്റ് ഏഴിന് രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രവേശന പരീക്ഷാഫലം
സി.സി.എസ്.ഐ.ടിയിൽ നടത്തിയ എം.എസ്.സി, എം.സി.എ രണ്ടാംഘട്ട പ്രവേശന പരീക്ഷാഫലം www.cuonline.ac.in ൽ
പരീക്ഷാ സമയം/കേന്ദ്രത്തിൽ മാറ്റം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (2012, 2013 പ്രവേശനം) വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് രണ്ട് മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സമയം ഉച്ചയ്ക്ക് ശേഷമായിരിക്കും.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ സർവകലാശാലാ കാമ്പസിലെ ടാഗോർ നികേതൻ ഹാളിലും, തൃശൂർ, പാലക്കാട് ജില്ലകളിലെ കോളേജുകളിൽ രജിസ്റ്റർ ചെയ്തവർ തൃശൂർ ജോൺ മത്തായി സെന്ററിലും പരീക്ഷയ്ക്ക് ഹാജരാകണം.
എം.ഫിൽ ഡിസർട്ടേഷൻ
രണ്ടാം സെമസ്റ്റർ എം.ഫിൽ പരീക്ഷയുടെ ഡിസർട്ടേഷൻ സമർപ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 16 വരെ നീട്ടി.
പരീക്ഷാ അപേക്ഷ
രണ്ട്, നാല് സെമസ്റ്റർ എം.എഡ് (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ മൂന്ന് വരെയും ഫീസടച്ച് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് രണ്ട് വരെയും 170 രൂപ പിഴയോടെ അഞ്ച് വരെയും ഫീസടച്ച് ആഗസ്റ്റ് ഏഴ് വരെ രജിസ്റ്റർ ചെയ്യാം.
രണ്ടാം വർഷ ബി.എച്ച്.എം (2016 മുതൽ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് ഒന്ന് വരെയും 170 രൂപ പിഴയോടെ രണ്ട് വരെയും ഫീസടച്ച് ആഗസ്റ്റ് മൂന്ന് വരെ രജിസ്റ്റർ ചെയ്യാം.
പുനഃപരീക്ഷ
വടകര എം.എച്ച്.ഇ.എസ് കോളേജിൽ ജനുവരി പത്തിന് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് പേപ്പർ പി.എച്ച്.വൈ.3.ഇ.04 ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 29-ന് നടക്കും.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം നവംബർ 2018 റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ് 2015/2016 പ്രവേശനം സപ്ലിമെന്ററി, 2017 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 13 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |