തൃശൂർ : ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസെടുത്തതിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. നഗരത്തിൽ ബി.ജെ.പി തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. രഘുനാഥ് സി.മേനോൻ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ ഐനിക്കുന്നത്ത്, ദിനേശ് കുമാർ കരിപ്പേരിൽ, വിപിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, സുശാന്ത് ഐനിക്കുന്നത്ത്, മനു പള്ളത്ത്, ഷാജൻ ദേവസ്വംപറമ്പിൽ, സി.സത്യ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |