തിരുവനന്തപുരം: അടുത്തകാലത്ത് കേരളം ഏറ്റവുമധികം ചർച്ച ചെയ്ത വാക്കാണ് നിർമ്മിതബുദ്ധി അഥവാ എ.ഐ. ആളുകളുടെ രൂപവും ഭാവവും അതുപോലെ ഒപ്പിയെടുത്തുള്ള തട്ടിപ്പുകളിലൂടെയാണ് ഡീപ് ഫേക്ക് ഉൾപ്പെടെയുള്ള വാക്കുകൾ നമുക്ക് പരിചിതമായത്. ചുരുങ്ങിയകാലം കൊണ്ട് തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചു, രീതികൾ വ്യത്യസ്തമായി. തങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ പ്രമുഖരടക്കം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. സൈബർ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തി. എന്നാൽ, ആദ്യമുണ്ടായിരുന്ന ആശങ്ക പതിയെ കൗതുകമായി. എ.ഐയുടെ സാദ്ധ്യതകൾ യൂട്യൂബിലൂടെ കുട്ടികളടക്കം മനസിലാക്കി. ഇന്ന് കോഡുകളും പ്രോഗ്രാമുകളും അറിയുന്ന ടെക്കികൾ മാത്രമല്ല സാധാരണക്കാർ പോലും നിർമ്മിതബുദ്ധിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ എ.ഐയുടെ കൈയൊപ്പ് പതിഞ്ഞു. എ.ഐയിൽ അധിഷ്ഠിതമായ ചാറ്റ്ബോട്ടുകൾ, സോഫ്റ്റ്‌വെയറുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ...കേരളത്തിലും എ.ഐ വിപ്ലവം തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെൻ എ.ഐ കോൺക്ലേവിന് 11ന് കേരളം വേദിയാകാനിരിക്കെ, എ.ഐയുടെ മായാലോകത്തെപ്പറ്റി പരമ്പര ആരംഭിക്കുന്നു.
എ.ഐയുടെ പുതിയ ലോകം
( നീലവളയത്തിലൂടെ എ.ഐ നോട്ടം ഒന്നാം ഭാഗം എഡിറ്റോറിയൽ പേജിൽ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |