സർവകലാശാലയിലെ കോളേജുകളിലേക്കുള്ള സ്പോർട്സ് ക്വോട്ടയിൽ ബിരുദ പ്രവേശനത്തിന് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. ബോർഡുകളെയോ കേന്ദ്രീയ വിദ്യാലയം/നവോദയ വിദ്യാലയം എന്നിവയെയോ പ്രതിനിധീകരിച്ച് വിവിധ തലങ്ങളിൽ സ്‌പോർട്സ് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 10വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.
ബിരുദ പ്രവേശനത്തിനായുള്ള പോർട്ടലിൽ ധനുവച്ചപുരം കോളേജ് ഫോർ അപ്ലൈഡ് സയൻസിൽ ബി.സി.എ കോഴ്സ് ഉൾപ്പെടുത്തി. 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
ബി.എഡ്പ്ര വേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ, തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിലെ തീയതിയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി പ്രവേശനം നേടണം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
ഒന്നാം സെമസ്റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അവസാന വർഷ ബി.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി (ന്യൂ ജനറേഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 9 ന് അതത് കോളേജുകളിൽ നടത്തും.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ 25 വരെയും 100 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
എം.ജി സർവകലാശാല ബി.എഡ് : ഒന്നാം അലോട്ട്‌മെന്റ്
അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.വോക്ക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (ന്യൂ സ്കീം 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ് റീ അപ്പിയറൻസ്) പരീക്ഷകൾ 22ന് ആരംഭിക്കും.
വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഹിന്ദി സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട്, വൈവവോസി പരീക്ഷകൾ 11ന് ആരംഭിക്കും.
നാലാം സെമസ്റ്റർ എം.കോം ആൻഡ് എം.സി.എം (സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷൻ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രോജക്ട്, വൈവവോസി പരീക്ഷകൾ 9ന് ആരംഭിക്കും.
കണ്ണൂർ യൂണി: മുഴുവൻ സീറ്റിലും എസ്.എഫ്.ഐ ജയം
കണ്ണൂർ: സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ 25-ാം തവണയും മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. മാങ്ങാട്ടുപറമ്പ് കാമ്പസിലെ കെ.ആര്യയാണ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷമായി. കെ.എസ്.യു- എം.എസ്.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പന്ത്രണ്ടരയ്ക്ക് അവസാനിക്കേണ്ട വോട്ടെടുപ്പ് സംഘർഷത്തെ തുടർന്ന് വൈകി. എം.എസ്.എഫ് പ്രവർത്തക വ്യാജ ഐ.ഡി കാർഡുമായി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന എസ്.എഫ്.ഐ ആരോപണത്തെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ, വിദ്യാർത്ഥിയുടെ കോളേജിലും വീട്ടിലും വീഡിയോ കോൾ ചെയ്ത് ഐ.ഡി കാർഡിലുള്ള വ്യക്തി തന്നെയാണെന്ന് ഉറപ്പിച്ച ശേഷമാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |