മലയാളികൾക്ക് ഒരു പാട് സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാദ്ധ്യത്തിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ പെൺസുഹൃത്തുക്കളുമായി ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങൾ നേരിടാറുണ്ട്. അതിന് മറുപടിയും അദ്ദേഹം നൽകാറുണ്ട്. അത്തരത്തിൽ ഒരാൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസം ഗായിക അദ്വെെത പത്മകുമാറിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഗോപി സുന്ദർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. 'പേജ് ഒന്ന് ആക്‌റ്റീവ് ആക്കണം എന്ന് വിചാരിച്ചു', - എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പോസ്റ്റിന് നിരവധി ലെെക്കും കമന്റും ലഭിച്ചിരുന്നു. അതിൽ ഒരു കമന്റിനാണ് ഗോപി നല്ല കിടിലൻ മറുപടി നൽകിയിരിക്കുന്നത്.
'എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി, ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോൾ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാൻ' എന്നതാണ് കമന്റ്. 'ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് ഒരു പഞ്ഞവുമില്ല', എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പിന്നാലെ ഗോപിയെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്.
ആദ്യ ഭാര്യയുമായി ബന്ധം വേർപിരിയുന്നതിനു മുൻപാണ് ഗായിക അഭയ ഹിരൺമയിയും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പ് ആരംഭിച്ചത്. അഭയയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയതുമെല്ലാം സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ അറിഞ്ഞതാണ്. അമൃതയുമായി വേർപിരിഞ്ഞു എന്ന തരത്തിൽ പിന്നീട് വാർത്തകൾ വന്നു. തുടർന്നാണ് ഏറെ ട്രോളുകളും വിമർശനങ്ങളും ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്. കുറച്ചുനാൾ മുൻപ് പ്രിയ നായർ എന്ന പെൺകുട്ടിക്ക് ഒപ്പവും ഗോപി സുന്ദറിന്റെ ചിത്രം വന്നപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |