ആലുവ: മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കാത്തതിനെ തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ താഹൂർ ഹോട്ടൽ, താഹൂർ ലോഡ്ജ് തുടങ്ങിയവ അടച്ചുപൂട്ടാൻ ആലുവ നഗരസഭ നിർദ്ദേശം നൽകി. ഇന്നലെ നഗരസഭ സെക്രട്ടറിയുടെ ചേമ്പറിൽ നടന്ന ഹിയറിംഗിന് ശേഷമാണ് നിർദ്ദേശം നൽകിയത്.
ഹോട്ടലിൽ നിന്നുള്ള മലിനജലം പൊതുകാനയിലേക്ക് ഒഴുക്കുന്നതായുള്ള പരാതിയെ തുടർന്നാണ് ഹിയറിംഗ് നടത്തിയത്. പൊതുകാനയിലേക്ക് മാലിന്യമൊഴുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ പലവട്ടം നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നിട്ടും മാലിന്യസംസ്കരണ സംവിധാനം ഒരുക്കാത്തതിനെ തുടർന്നാണ് നിർദ്ദേശം നൽകിയതെന്ന് നഗരസഭ സെക്രട്ടറി പി.ജെ. ജെസിന്ത 'കേരളകൗമുദി'യോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |