കൊച്ചി: ഉത്പാദന ചെലവിലെ വർദ്ധന കണക്കിലെടുത്ത് രാജ്യത്തെ പെയിന്റ് കമ്പനികൾ വിവിധ ഉത്പന്നങ്ങളുടെ വില ഉയർത്തുന്നു. രാജ്യത്തെ മുൻനിര പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സ് വിവിധ പോർട്ട്‌ഫോളിയോയിലെ ഉത്പന്നങ്ങളുടെ വിലയിൽ ഒരു ശതമാനം വർദ്ധനയാണ് പ്രഖ്യാപിച്ചത്. കാലാവസ്ഥ വ്യതിയാനവും ഗ്രാമീണ മേഖലയിലെ തളർച്ചയും മൂലം കഴിഞ്ഞ മാസങ്ങളിൽ പെയിന്റ് വില്പനയിലെ കാര്യമായ വളർച്ച നേടിയില്ലെന്ന് ഏഷ്യൻ പെയിന്റ്സിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. കാർഷിക മേഖലയിലെ വേതനത്തിലുണ്ടാകുന്ന വർദ്ധനയും കാലവർഷത്തിന്റെ ലഭ്യത കൂടിയതും വരും മാസങ്ങളിൽ ഉപഭോഗം ഉയർത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബർജർ പെയിന്റ്സ് വിലയിൽ 0.7 ശതമാനം മുതൽ ഒരു ശതമാനം വരെയാണ് ഉയർത്തിയത്. കെൻസായി നെരോലാക്, ആക്‌സോ നോബൽ എന്നീ കമ്പനികളും വില ഉയർത്താനുള്ള ആലോചനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |