തിരുവനന്തപുരം: ഇടതുമുന്നണിയിലും സർക്കാരിലും തിരുത്തലും മുഖ്യമന്ത്രിയുടെ ശൈലിമാറ്റവും ആവശ്യപ്പെട്ട് ,തിരഞ്ഞെടുപ്പ് അവലോകനത്തിനായി മൂന്ന് ദിവസമായി ചേർന്ന സി.പി.ഐ നേതൃയോഗങ്ങൾ സമാപിച്ചു.
സർക്കാരും മുന്നണിയും ഒരാളിലേക്ക് ചുരുങ്ങിയെന്ന വിമർശനം സർക്കാരിലും എൽ.ഡിഫിലുമുള്ള മുഖ്യമന്ത്രിയുടെ അപ്രമാദിത്വത്തെ ചൂണ്ടിക്കാണിക്കുന്നതായി . പിണറായിയുടെ ശൈലി മാറ്റാൻ സി.പി.എം ഇടപെടണമെന്നും,. തിരുത്തൽ ശക്തിയെന്ന നിലപാട് സി.പി.ഐ തിരിച്ചുപിടിക്കണമെന്നുമുള്ള ആവശ്യവും യോഗത്തിൽ ഉയർന്നു..
ഇടതു മുന്നണി മുന്നണി കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പിയുടെ സംസ്ഥാനത്തെ ചുമതലക്കാരനായ പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കുടിക്കാഴ്ച വിവാദം
ചർച്ച പോലുമില്ലാതെ വിവാദം അവസാനിപ്പിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി.
ഇ.പിയെ മാറ്റാൻ ആവശ്യപ്പെടാത്തത് സി.പി.ഐയുടെ പിടിപ്പുകേടാണെന്ന
വിമർശനവും ഉയർന്നു. സർക്കാരിന്റെ വിലയിരുത്തൽ നടത്തി പോരായ്മകൾ പരിഹരിക്കുന്നതിൽ എൽ.ഡി.എഫ് പരാജയപ്പെട്ടു. മുന്നണി യോഗത്തിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത തരത്തിൽ പാർട്ടി നോക്കു കുത്തിയാകുന്നു. ചില നേതാക്കൾ സി.പി.എമ്മിന്റെ പെട്ടി ചുമക്കുന്നവരായെന്ന വിമർശനവും ഉയർന്നു.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്.എഫ്.ഐക്കെതിരെ നടത്തിയ വിമർശനത്തെ
പാർട്ടി ന്യായീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |