ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 21, 22 തീയതികളിലേക്ക് മാറ്റി.
എം.എസ്സി ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്സി സൈക്കോളജി, എം.എസ്സി കൗൺസലിംഗ് സൈക്കോളജി (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്സി./ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷ മാറ്റി
നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികൾ വെബ് സൈറ്റിൽ.
പ്രൈവറ്റ് യു.ജി, പി.ജി
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ (2024 അഡ്മിഷൻ) പ്രവേശനത്തിനുള്ള അപേക്ഷകൾ സൂപ്പർഫൈനോടെ സ്വീകരിക്കുന്ന സമയപരിധി 30 വരെ നീട്ടി.
പരീക്ഷ തീയതി മാറ്റി
ഡിസംബർ 10 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എസ്സി ഹോട്ടൽ മാനേജമെന്റ് ആൻഡ് കളിനറി ആർട്സ് (2020 മുതൽ അഡ്മിഷനുകൾ), ബി.എസ്സി കളിനറി ആർട്സ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2017 മുതൽ 2019 വരെ അഡ്മിഷനുകൾ) പരീക്ഷകൾ 30 ലേക്ക് മാറ്റി.
കേരള വാഴ്സിറ്റി പരീക്ഷാഫീസ്
അടുത്ത സെമസ്റ്ററിൽ കുറയ്ക്കും
തിരുവനന്തപുരം: കേരള സർവകലാശാല കുത്തനേ കൂട്ടിയ ബിരുദ പരീക്ഷാഫീസ് അടുത്ത സെമസ്റ്ററിൽ കുറയ്ക്കും. ഈ സെമസ്റ്ററിൽ ഫീസടയ്ക്കേണ്ട സമയം കഴിഞ്ഞു. ബഹുഭൂരിപക്ഷവും ഫീസടച്ചു. 25ന് പരീക്ഷ തുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കുന്നത് അടുത്ത സെമസ്റ്റർ മുതലാക്കാൻ തീരുമാനിച്ചത്. പരീക്ഷാ നടത്തിപ്പ് ചെലവ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ രജിസ്ട്രാർക്ക് വി.സി ഡോ.മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകി. പരീക്ഷാഫീസ് വാഴ്സിറ്റിയുടെ വരുമാന മാർഗ്ഗമാക്കരുതെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും വി.സി നിർദ്ദേശിച്ചു. നാലു വർഷ ബിരുദം നടപ്പാക്കുന്നതിന്റെ പേരിലാണ് പരീക്ഷാഫീസുകൾ കുത്തേനേ കൂട്ടിയത്.
തിയറി പേപ്പറുകൾക്ക് 50രൂപയിൽ നിന്ന് 150ആയും പ്രാക്ടിക്കൽ ഉള്ള തിയറിക്ക് 50ൽ നിന്ന് 250ആയും പരീക്ഷാഫീസ് കൂട്ടി. ഇംപ്രൂവ്മെന്റിന് ഇത് യഥാക്രമം 200, 300 രൂപയാണ്. സപ്ലിമെന്ററി പരീക്ഷയ്ക്ക് തിയറിക്ക് ഒരു പേപ്പറിന് 300ഉം പ്രാക്ടിക്കലുള്ള തിയറി പേപ്പറിന് 350ഉം രൂപയാക്കി. നേരത്തേ ഇത് 50, 100 രൂപയായിരുന്നു. പുനഃപരിശോധനയ്ക്കുള്ള ഫീസ് 300, 500 രൂപയാക്കിയിട്ടുണ്ട്. മാർക്ക് ഷീറ്രിനുള്ള ഫീസ് 75 രൂപയാക്കിയിട്ടുണ്ട്. ഇതിനെതിരെ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകളടക്കം പ്രതിഷേധത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |