തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. 36 പേർക്കാണ് എച്ച്‌വൺ എൻ വണും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12508 പേർ 24 മണിക്കൂറിനിടെ പനി ബാധിച്ച് ചികിത്സ തേടി. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്‌നെൽ മരണവും സംശയിക്കുന്നതായും വിവരമുണ്ട്.
അതേസമയം മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചിരുന്നു. ഇതിലാണ് മൂന്നുപേർക്ക് രോഗം ഉള്ളതായി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്നുപേരും സ്ത്രീകളാണ്. നിലമ്പൂരിൽ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗ ബാധ. ഒഡിഷ സ്വദേശിയായ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |